HOME
DETAILS

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

  
Web Desk
September 22 2024 | 18:09 PM

Approaching offshore oil platforms should be avoided Qatar with warning

ദോഹ:ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് അരികിലേക്ക് സമീപിക്കുന്നത് പൂർണമായും ഒഴിവാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. നിയമ നടപടികൾ നേരിടുന്നത് ഒഴിവാക്കുന്നതിന് ഇത് ഏറെ പ്രധാനമാണെന്ന് മന്ത്രാലയം അറിയിച്ചു.

പ്രധാനപ്പെട്ടതും, അല്ലാത്തതുമായ ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് ഈ നിയമം ബാധകമാണ്.ഖത്തറിലെ മാരിടൈം പെട്രോളിയം ആൻഡ് ഗ്യാസ് ഇൻസ്റ്റലേഷൻസ് സംരക്ഷണ നിയമം ‘8/2004’-ലെ ആർട്ടിക്കിൾ 3 പ്രകാരം ഇത്തരം സംവിധാനങ്ങളുടെ അഞ്ഞൂറ് മീറ്റർ പരിധിയിലേക്ക് അനുവാദമില്ലാത്തവർക്ക് പ്രവേശനം നിരോധിച്ചിരിക്കുന്നത്. ഇതേ നിയമത്തിലെ ആർട്ടിക്കിൾ 4 അനുസരിച്ച് സമുദ്രത്തിലുള്ള ഇത്തരം സംവിധാനങ്ങളുടെ 500 മീറ്റർ പരിധിയിൽ മത്സ്യബന്ധനം നടത്തുന്നതും, മത്സ്യബന്ധന ഉപകരണങ്ങൾ ഉപയോഗിക്കുന്നതും വിലക്കേർപ്പെടുത്തിയത്.

ഇതിൽ വീഴ്ച വരുത്തുന്നവർക്ക് താഴെ പറയുന്ന പ്രകാരം കനത്ത പിഴയും, തടവും ശിക്ഷയായി ലഭിക്കുന്നതാണ്

-ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ 500 മീറ്റർ പരിധിയിലേക്ക് കടന്ന് കയറുന്നവർക്ക് ഒരു ലക്ഷം റിയാൽ, മൂന്ന് വർഷം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

-ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളിൽ മനഃപൂർവ്വമായുള്ളതോ, അല്ലാത്തതോ ആയ ഏതെങ്കിലും നശീകരണപ്രവർത്തികൾ ചെയ്യുന്നവർക്ക് രണ്ട് ലക്ഷം റിയാൽ, മൂന്ന് വർഷം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.

-ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളിൽ മനഃപൂർവ്വമായുള്ള നശീകരണപ്രവർത്തികൾ ചെയ്യുന്നവർക്ക് അഞ്ച് ലക്ഷം റിയാൽ, ഇരുപത് വർഷം വരെ തടവ് എന്നിവ ശിക്ഷയായി ലഭിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  7 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago