HOME
DETAILS

ഗുണ്ടാ നേതാവ് സീസിങ് രാജയെ പൊലിസ് വെടിവെച്ച് കൊന്നു; ഒരാഴ്ചക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊല

  
September 23, 2024 | 3:41 AM

tamilnadu goonda leader seizing raja killed in police encounter

ചെന്നൈ: തമിഴ്‌നാട്ടിൽ സീസിങ് രാജ എന്നറിയപ്പെട്ടിരുന്ന രാജയെ പൊലിസ് വെടിവെച്ച് കൊന്നു. തിങ്കളാഴ്ച രാവിലെ തമിഴ്‌നാട്ടിലെ ചെന്നൈയിലെ അക്കരൈ പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിൽ ഇയാൾ കൊല്ലപ്പെട്ടതായി പൊലിസ് അറിയിച്ചു. ബഹുജൻ സമാജ് പാർട്ടി നേതാവ് കെ. ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ തമിഴ്‌നാട്ടിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്.

ഞായറാഴ്ച ആന്ധ്രാപ്രദേശിലെ കടപ്പയിൽ വെച്ച് പൊലിസ് അറസ്റ്റ് ചെയ്ത സീസിംഗ് രാജയെ പൊലിസ് വാനിലാണ് ചെന്നൈയിലെത്തിച്ചത്. പൊലിസ് വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സീസിംഗ് രാജയെ താൻ ഒളിപ്പിച്ച ആയുധങ്ങൾ കാണിക്കാൻ ചെന്നൈയിലെ നീലങ്കരൈ പ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് രക്ഷപ്പെടാൻ ശ്രമിച്ച രാജ തോക്ക് ഉപയോഗിച്ച് പൊലിസിന് നേരെ വെടിയുതിർത്തു. ഇതേത്തുടർന്ന് പൊലിസ് തിരിച്ച് വെടിയുതിർക്കുകയായിരുന്നു. വയറ്റിലും നെഞ്ചിലും പൊലിസ് രണ്ടുതവണ വെടിയുതിർത്തു.

പിന്നാലെ രാജയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. സീസിംഗ് രാജയ്‌ക്കെതിരെ 33 കേസുകൾ നിലവിലുണ്ടെന്നും അഞ്ച് തവണ ഗുണ്ടാ ആക്‌ട് പ്രകാരമുള്ള കേസുകൾ നേരിട്ടിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. അഞ്ച് കൊലപാതക കേസുകളും ഇയാൾക്കെതിരെ ഉണ്ട്.

അതേസമയം, ബി.എസ്.പി നേതാവ് ആംസ്ട്രോങ്ങിൻ്റെ കൊലപാതകത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ചെന്നൈയിൽ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണിത്. ജൂൺ അഞ്ചിനാണ് ചെന്നൈ പെരമ്പൂരിലെ വീടിന് സമീപത്തുവെച്ച് ബി.എസ്.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. കെ. ആംസ്ട്രോങ്ങിനെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തിയത്. ഓൺലൈൻ ഏജൻറുമാരെന്ന വ്യാജേന ഭക്ഷണം നൽകാനെത്തിയവരാണ് കൊലപാതകം നടത്തിയത്.

ഇതിന് പിന്നാലെയാണ് ചെന്നൈ കമ്മീഷണറായി എ. അരുൺ എത്തുന്നത്. ഇതിന് ശേഷം നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടൽ കൊലപാതകമാണ് സീസിങ് രാജയുടേത്. ഇതിൽ രണ്ടെണ്ണം നടന്നത് ഒരാഴ്ചക്കിടെയാണ്.

 

A gangster wanted for the murder of K Armstrong, the chief of the Tamil Nadu Bahujan Samaj Party (BSP), was killed in a police encounter in Chennai on Sunday. This marks the second encounter related to Armstrong's murder in the city within the past week.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നടപടിക്രമങ്ങള്‍ അറിയില്ലേ?; വൈദ്യുതി കണക്ഷന് കൈക്കൂലി വാങ്ങിയ കെഎസ്ഇബി എഞ്ചിനീയര്‍ വിജിലന്‍സിന്റെ പിടിയില്‍

Kerala
  •  13 days ago
No Image

നീറ്റ് യുജി പുനഃപരീക്ഷ നാളെ; കര്‍ശന സുരക്ഷാ ക്രമീകരണങ്ങളുമായി എന്‍.ടി.എ

National
  •  13 days ago
No Image

ഈ കൈയിൽ എല്ലാം സേഫാണ് സർ! ചരിത്രത്തിലേക്ക് നടന്നുകയറി രോഹിത്

Cricket
  •  13 days ago
No Image

'മില്‍മയുടെ വാര്‍ഷികാഘോഷ സമ്മാനം'; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന വ്യാജസന്ദേശങ്ങളില്‍ മുന്നറിപ്പുമായി മില്‍മ

Kerala
  •  13 days ago
No Image

ഇതിഹാസ താരം റൊണാൾഡീഞ്ഞോയെ വീഴ്ത്തി; ലോകകപ്പിൽ വിനീഷ്യസിന്റെ റെക്കോർഡ് വേട്ട തുടരുന്നു

Football
  •  13 days ago
No Image

ദുബൈയില്‍ വന്‍ സൈബര്‍ തട്ടിപ്പ്; പ്രീമിയം സാറ്റലൈറ്റ് ചാനലുകള്‍ അനധികൃതമായി സംപ്രേഷണം ചെയ്ത സംഘത്തെ പിടികൂടി

uae
  •  13 days ago
No Image

പഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ സ്ലാബ് അടര്‍ന്ന് വീണു; ജീവനക്കാരിക്ക് പരുക്ക്

Kerala
  •  13 days ago
No Image

ഇന്ത്യൻ ക്രിക്കറ്റിന്റെ 1,078 ഏകദിന ചരിത്രത്തിൽ ആദ്യം; അഫ്ഗാൻ ടോപ് ഓർഡറിന്റെ തലയറുത്ത് പ്രസിദ്ധും രോഹിത്തും

Cricket
  •  13 days ago
No Image

20 വര്‍ഷങ്ങള്‍, 128 സാക്ഷികള്‍; പവന്‍രാജെ നിംബാല്‍ക്കര്‍ വധക്കേസില്‍ എല്ലാ പ്രതികളെയും വെറുതേവിട്ടു

National
  •  13 days ago
No Image

ഹൈവേ പട്രോളിങ്ങിനിടെ കാറിടിച്ച സംഭവം; പരുക്കേറ്റ പൊലിസുകാരുടെ കാലുകൾ മുറിച്ചുമാറ്റി

Kerala
  •  13 days ago