കാഞ്ഞാണിയിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെമിന്നല്‍ പരിശോധന
അന്തിക്കാട്: കാഞ്ഞാണിയില്‍ ഹോട്ടലുകളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഒരാഴ്ചയിലേറെ പഴക്കമുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ പിടിച്ചെടുത്തു. രണ്ടു ഹോട്ടലുകള്‍ക്ക് നോട്ടിസ് നല്‍കി.ഒരു ഹോട്ടല്‍ അടച്ചു പൂട്ടാന്‍ നോട്ടിസ് നല്‍കി. ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കാഞ്ഞാണി, അന്തിക്കാട് റോഡിലുള്ള ഹോട്ടലുകളിലാണ് പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. കെ.എല്‍ 8 എന്ന റസ്റ്റോറന്റാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പൂട്ടിച്ചത്.
ഇവിടെ നിന്നും വില്‍പ്പനക്കു വച്ചിരുന്ന ഒരാഴ്ചയിലേറെ പഴക്കമുള്ള ഷവര്‍മ്മ, ഗ്രില്‍ഡ് ചിക്കന്‍, ബീഫ് മുതലായവ പിടിച്ചെടുത്തു. ചൂടാക്കി വില്‍പ്പന നടത്താന്‍ പാകത്തിലാണിവ വച്ചിരുന്നതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ഹോട്ടലും പരിസരവും വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് ഇല്ല. സ്ഥാപനത്തിനാകട്ടെ ആരോഗ്യ വകുപ്പിന്റെ സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റുമില്ല. തുടര്‍ന്നാണ് ഹോട്ടല്‍ അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. സമീപത്ത് തന്നെയുള്ള ഗോപി ഉണ്ണിക്കണ്ണന്‍ എന്ന ഹോട്ടലില്‍ നിന്നും പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടി. ഊണിനൊപ്പം വിളമ്പുന്ന കൂട്ടുകറി, പച്ചടി മുതലായവ അടക്കം ഫ്രീസറില്‍ പഴക്കം ചെന്ന് വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു. ഹോട്ടലിലെ മാലിന്യവും, ജലവും സമീപത്തെ പറമ്പിലേക്ക് ഒഴുകി പരിസര മലിനീകരണം നടക്കുന്ന അവസ്ഥയിലാണ്. ഈ ഹോട്ടലിനും ലൈസന്‍സും , ഹെല്‍ത്ത് കാര്‍ഡുമില്ലെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. വരും ദിവസങ്ങളില്‍ മേഖലയില്‍ ശക്തമായ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. മണലൂരിലെ ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിമല്‍ കുമാര്‍, രാജേഷ് കെ.കെ, സജി ,സ്വപ്ന തുടങ്ങിയവര്‍ പരിശോധനക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."