HOME
DETAILS
MAL
സുവര്‍ണ ജൂബിലി സ്മാരക മന്ദിര ഉദ്ഘാടനം
backup
March 01 2017 | 18:03 PM
അമ്പലപ്പുഴ: പുറക്കാട് എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സുവര്‍ണ ജൂബിലി സ്മാരക മന്ദിര ഉദ്ഘാടനം ചെയ്തു. വയലാര്‍ രവി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിച്ചത്. ഇന്നലെ നടന്ന ചടങ്ങില്‍ വയലാര്‍ രവി എം പി. മന്ദിരോദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍ അധ്യക്ഷനായി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ് മത്ത് ഹാമീദ്, ജില്ലാ പഞ്ചായത്തംഗം എ.ആര് കണ്ണന്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദുബൈജു, വി.എസ് മായാദേവി, എസ്.എന്‍.ഡി.പി.യൂനിയന്‍ പ്രസിഡന്റ് കലവൂര്‍ ഗോപിനാഥ്, സെക്രട്ടറി കെ.എന്‍.പ്രേമാനന്ദന്, മാനേജര്‍ എ. ഉദയന്‍, പി.എം ഉഷ, ഇ.പി സതീശന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."