HOME
DETAILS
MAL
മണിയുടെ മരണം; കേന്ദ്ര ലാബ് റിപ്പോര്‍ട്ട് പുറത്ത്
backup
June 14 2016 | 05:06 AM
കൊച്ചി: നടന് കലാഭവന്‍ മണിയുടെ മരണത്തിന്റെ ദുരൂഹത വര്‍ധിപ്പിച്ച് കേന്ദ്ര ലാബിന്റെ രാസപരിശോധനാ റിപ്പോര്‍ട്ട്. മണിയുടെ ശരീരത്തില്‍ 45 മില്ലിഗ്രാം മെഥനോളിന്റെ അംശമുള്ളതായി പരിശോധനയില്‍ കണ്ടെത്തി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മണിയുടേത് സ്വാഭാവിക മരണമാകാനുള്ള സാധ്യത കുറവാണമെന്ന് മെഡിക്കല്‍ സംഘം വിലയിരുത്തുന്നു.
കൊച്ചി കാക്കനാട്ടെ ലാബില്‍ കണ്ടെത്തിയതിന്റെ ഇരട്ടിയോളമാണ് ഇപ്പോള്‍ കണ്ടെത്തിയ മെഥനോളിന്റെ അളവ്. മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശങ്ങളുള്ളതായും കാക്കനാട്ടെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. പിന്നീട് ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ കീടനാശിനിയുടെ സാന്നിദ്ധ്യം തള്ളുകയും മെഥനോളിന്റെ അംശം കണ്ടെത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."