HOME
DETAILS

ദയാ ഹരജി തള്ളിയതിനെതിരേ പ്രതി സുപ്രിംകോടതിയില്‍

  
backup
February 11 2020 | 18:02 PM

%e0%b4%a6%e0%b4%af%e0%b4%be-%e0%b4%b9%e0%b4%b0%e0%b4%9c%e0%b4%bf-%e0%b4%a4%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%af%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87

 

ന്യൂഡല്‍ഹി: നിര്‍ഭയാ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തന്റെ ദയാ ഹരജി തള്ളിയ രാഷ്ട്രപതിയുടെ നടപടിക്കെതിരേ പ്രതി വിനയ് ശര്‍മ സുപ്രിംകോടതിയില്‍. ഇന്നലെയാണ് പ്രതി ഹരജി സമര്‍പ്പിച്ചത്. നേരത്തെ, മറ്റൊരു പ്രതി മുകേഷ് സിങ് ഇതേ ആവശ്യമുന്നയിച്ച് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.
വധശിക്ഷ നടപ്പാക്കുന്നതു നീട്ടിക്കൊണ്ടുപോകുന്നതിനായി നിര്‍ഭയാ കേസ് പ്രതികള്‍ മനഃപൂര്‍വം നിയമത്തെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണം നിലനില്‍ക്കേയാണ് പുതിയ ഹരജി. അഭിഭാഷകനായ എ.പി സിങ് മുഖേന സമര്‍പ്പിച്ച ഹരജയില്‍, വധശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്യണമെന്നാണ് വിനയ് ശര്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം ഒന്നിനായിരുന്നു വിനയ് ശര്‍മയുടെ ദയാ ഹരജി രാഷ്ട്രപതി തള്ളിയത്.
നേരത്തെ ജനുവരി 22ന് പ്രതികളുടെ ശിക്ഷ നടപ്പാക്കാന്‍ പാട്യാലാ ഹൗസ് കോടതി മരണവാറന്‍ഡ് പുറപ്പെടുവിച്ചിരുന്നു. പ്രതികള്‍ ഓരോരുത്തരായി ഹരജികള്‍ സമര്‍പ്പിച്ചതോടെ പിന്നീട് ഇതു ഫെബ്രുവരി ഒന്നിലേക്കു മാറ്റി. എന്നാല്‍, പിന്നെയും പ്രതികള്‍ ഹരജികള്‍ സമര്‍പ്പിച്ച് ശിക്ഷ നടപ്പാക്കുന്നതു വൈകിച്ചതോടെ ഇവരുടെ മരണവാറന്‍ഡ് പുതിയ ഒരു ഉത്തരവുണ്ടാകുന്നതുവരെ സ്റ്റേ ചെയ്ത് ഡല്‍ഹി പാട്യാലാ ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്തു കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍, പ്രതികള്‍ക്കു നിയമ അവകാശങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഒരാഴ്ചത്തെ സമയം അനുവദിച്ചിരിക്കേയാണ് പുതിയ ഹരജി.
കേസില്‍ മുകേഷ് സിങ്, അക്ഷയ് കുമാര്‍, വിനയ് ശര്‍മ, പവന്‍ ഗുപ്ത എന്നിവരെയാണ് തൂക്കിലേറ്റാന്‍ വിധിച്ചിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്നിടത്തു നിന്നായി 65 ലക്ഷം കവര്‍ന്നു, സി.സി.ടി.വി കറുത്ത പെയിന്റടിച്ച് മറച്ചു

Kerala
  •  2 months ago
No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago