തള്ളലില്‍ തളരാത്ത വി.എസിനെ ഖനനത്തിലും തള്ളി പാര്‍ട്ടി
കൊല്ലം: കരിമണല്‍ ഖനനം നിര്‍ത്താനാവില്ലെന്ന നിലപാടില്‍ സി.പി.എം. ഭരണ പരിഷ്‌കാരകമ്മിഷന്‍ ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി.എസിന്റെ നിലപാടിനെ തള്ളി സിപിഎം.
ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ലെന്ന് സി.പി.എം. സെക്രട്ടേറിയറ്റ് തീരുമാനമെടുത്തു. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐ.ആര്‍.ഇ പൂട്ടേണ്ടിവരുമെന്നാണ് സി.പി.എമ്മിന്റെ നിലപാട്.
പ്രദേശവാസികളുടെ ആശങ്കകള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണമെന്നും സമരം അവസാനിപ്പിക്കാന്‍ തുടര്‍ ചര്‍ച്ചകള്‍ വേണമെന്നും സി.പി.എം തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.
ആലപ്പാട് തീരത്തെ കരിമണല്‍ ഖനനത്തിന്റെ ഭാഗമായുള്ള സീ വാഷിങ് ഒരുമാസത്തേക്ക് നിറുത്തിവെക്കുമെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയ്ക്കു ശേഷം അറിയിച്ചത്. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിവയ്ക്കുകയും തുടര്‍പഠനം നടത്തിയതിന് ശേഷം മാത്രം ഖനനം തുടരണം എന്നായിരുന്നു വി.എസിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."