HOME
DETAILS
MAL
തീവ്രവാദ ഫണ്ടിങ്: ഹാഫിസ് സഈദിന് 5 വര്‍ഷം ജയില്‍ശിക്ഷ ലഭിച്ചതായി റിപ്പോര്‍ട്ട്
backup
February 12 2020 | 11:02 AM
ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ ആസൂത്രകന്‍ ഹാഫിസ് സഈദിന് പാക് കോടതി അഞ്ചു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചതായി റിപ്പോര്‍ട്ട്. തീവ്രവദ ഫണ്ടിങ് കേസിലാണ് ശിക്ഷ.
ലഷ്കറേ ത്വയ്ബ തീവ്രവാദ ഗ്രൂപ്പിന്റെ സ്ഥാപകനും യു.എന്‍ നിരോധിത സംഘടനയായ ജമാഅത്തുദ്ധഅ്വ അധ്യക്ഷനുമാണ് ഹാഫിസ് സഈദ്. 2008 ല്‍ 166 പേരുടെ മരണത്തിനിടയാക്കി മുംബൈ ഭീകരാക്രമണത്തിന് ശേഷമാണ് ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചത്.
പാകിസ്താനില്‍ ഹാഫിസ് സഈദ് 23 തീവ്രവാദ കേസുകളാണ് നേരിടുന്നത്. എന്നാല്‍ പാകിസ്താനില്‍ ഇതുവരെ ഒരു തടസ്സവുമില്ലാതെ പ്രവര്‍ത്തിക്കുകയും സഞ്ചരിക്കുകയും ചെയ്യുന്നതില്‍ ഇന്ത്യ കടുത്ത പ്രതിഷേധത്തിലായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."