ഐ.എസ് മേധാവി അല്‍ ബാഗ്ദാദി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് റിപോര്‍ട്ട്
ബാഗ്ദാദ്: ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരസംഘടനയുടെ നേതാവ് അബൂബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. യു.എസ് നേതൃത്വത്തിലുള്ള സൈന്യം വടക്കന്‍ സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപോര്‍ട്ടുകള്‍. ഇറാഖ്-ഇറാന്‍ ന്യൂസ് ഏജന്‍സികളുടേതാണ് റിപോര്‍ട്ട്.
യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യകക്ഷികളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് ന്യൂസ് ഏജന്‍സികളുടെ റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യത്തെ കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാന്‍ ഇതുവരെ യു.എസ് നേതൃത്വം തയ്യാറായിട്ടില്ല. ഐ.എസ് ഈ വാര്‍ത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ബാഗ്ദാദി കൊല്ലപ്പെട്ടെന്നും ഗുരുതരമായി പരുക്കേറ്റെന്നുമുള്ള വാര്‍ത്തകള്‍ മുമ്പും പലതവണ റിപോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.
ബാഗ്ദാദിയെ ജീവനോടെയോ അല്ലാതെയോ പിടിച്ചുകൊടുക്കുന്നവര്‍ക്ക് രണ്ടരക്കോടി യു.എസ് ഡോളറാണ് അമേരിക്ക വാഗ്ദാനം ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."