HOME
DETAILS

ആശുപത്രിയില്‍ പോയി മടങ്ങുന്ന കുടുംബത്തെ കട്ടപ്പന സി.ഐ തടഞ്ഞു മര്‍ദിച്ചുവെന്ന് , സഹോദരിയെ വനിതാ പൊലിസുണ്ടായിട്ടും പൊലിസുകാര്‍ വലിച്ചിഴച്ചെന്നും പരാതി

  
backup
February 12 2020 | 15:02 PM

kattappana-c-i-against-complaint-issue

തൊടുപുഴ: ആശുപത്രിയില്‍ പോയി മടങ്ങുകയായിരുന്ന സംഘത്തെ മഫ്തിയില്‍ യാത്ര ചെയ്യുകയായിരുന്ന സി.ഐ വാഹനമുപയോഗിച്ച് തടഞ്ഞു വയ്ക്കുകയും മര്‍ദിക്കുകയും ചെയ്തതായി പരാതി. കട്ടപ്പന പൊലിസിനെതിരേയാണ് സ്ത്രീകളും കുഞ്ഞുങ്ങളുമടങ്ങിയ സംഘത്തിന്റെ ആരോപണം. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.
പാമ്പാടുംപാറ സന്യാസിയോടയിലെ കിഴക്കേമഠത്തില്‍ കൃപമോനും കുടുംബത്തിനുമാണ് വഴിയിലും പൊലിസ് സ്റ്റേഷനിലും ദുരനുഭവം നേരിടേണ്ടി വന്നത്. ഒരുമാസം പ്രായമായ കുഞ്ഞിനെ കോട്ടയത്തെ ആശുപത്രിയില്‍ കൊണ്ടുപോയി തിരിച്ചു വരികയായിരുന്നു ഇവര്‍.

രാത്രി എട്ടോടെ മാട്ടുക്കട്ടയ്ക്ക് സമീപത്തെ വലിയ വളവില്‍ കാര്‍ പെട്ടെന്ന് നിര്‍ത്തി അപകടമുണ്ടാകാതെ കൃപമോന്റെ വാഹനം വെട്ടിച്ചു മാറ്റി നിര്‍ത്തിയതായി പരാതിയില്‍ പറയുന്നു. പെട്ടന്ന് വാഹനം നിര്‍ത്തിയതോടെ കുഞ്ഞിന്റെ ദേഹം ഹാന്‍ഡ് ബാറില്‍ ഇടിക്കുകയും വേദനകൊണ്ട് കുഞ്ഞ് ഉച്ചത്തില്‍ കരയുകയുമായിരുന്നു. തുടര്‍ന്ന് സിഗ്‌നല്‍ പോലുമില്ലാതെ വാഹനം പൊടുന്നനെ നിര്‍ത്തിയതു കൃപമോന്‍ ചോദ്യം ചെയ്തു. ഇതോടെ കാറില്‍നിന്നിറങ്ങിയ രണ്ടുപേര്‍ അസഭ്യം പറഞ്ഞ് മര്‍ദിക്കുകയും കാര്‍ കുറുകെയിട്ട് വഴി തടയുകയുമായിരുന്നു. ഇവരിലൊരാള്‍ കട്ടപ്പന സി.ഐ. വി. എസ് സുനില്‍കുമാര്‍ ആയിരുന്നുവെങ്കിലും യൂണിഫോമിലല്ലാതിരുന്നതിനാല്‍ മനസിലായില്ല. കുടുംബം വാഹനം പിന്നോട്ടെടുത്തശേഷം ഓടിച്ചു പോകുകയും ചെയ്തു.
എന്നാല്‍ പിന്തുടര്‍ന്ന് കട്ടപ്പനയിലെത്തും മുമ്പ് നാല് തവണ ഇവര്‍ വാഹനം തടയാന്‍ ശ്രമിച്ചു.

കുടുംബം വാഹനം പൊലിസ് സ്റ്റേഷനിലേക്ക് തിരിച്ചുവിട്ടു. പരാതി നല്‍കാനിറങ്ങിയപ്പോള്‍ കാര്‍ യാത്രികരിലൊരാള്‍ കൃപമോനെ സ്‌റ്റേഷനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയി കട്ടപ്പന സര്‍ക്കിളിനോടാണോടാ കളി എന്നു ആക്രോശിച്ച് മുറിക്കുള്ളില്‍ നിന്ന് മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. ഒരു പൊലിസുകാരന്‍ ബെഞ്ചിലിരുത്തി തല കക്ഷത്തില്‍ വച്ചും കാല്‍മുട്ട് നാഭിയിലമര്‍ത്തിയും മുതുകില്‍ ഇടിച്ചു. നിലവിളിച്ചപ്പോള്‍ കുഞ്ഞുമായി ഓടിയെത്തിയ സഹോദരി കൃപമോളോടും അമ്മ വത്സമ്മയോടും സി.ഐ അസഭ്യം പറയുകയായിരുന്നു.

സ്റ്റേഷനില്‍ വനിതാ പൊലിസ് ഉണ്ടായിരുന്നിട്ടും ഒരു പൊലിസുകാരന്‍ കൃപമോളെ വലിച്ചിഴച്ചെന്നും കുടുംബം പറഞ്ഞു. കൃപമോനെതിരെ കേസ് ചാര്‍ജ് ചെയ്യാനും പുറത്തു വിടരുതെന്നും നിര്‍ദേശിച്ചശേഷം സി.ഐ പുറത്തേക്കു പോയി.
പരാതി നല്‍കാനെത്തിയതാണെന്നു പറഞ്ഞെങ്കിലും പൊലിസ് തയാറായില്ല. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ കൃപമോനെ ജാമ്യത്തില്‍ ഇറക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. ഔദ്യോഗിക വേഷത്തിലല്ലാതിരുന്ന സി.ഐക്കെതിരേ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കൃപമോനും വാഹനത്തിലുണ്ടായിരുന്ന കൃപമോളും പിതാവ് കൃഷ്ണന്‍കുട്ടി, മാതാവ് വല്‍സമ്മ, കൃപമോളുടെ ഭര്‍ത്താവ് അഭിജിത് എന്നിവര്‍ കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി രാജ്‌മോഹന് പരാതി നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ വിജയന് കേന്ദ്രപരിശീലനം; അനുമതി നല്‍കി സര്‍ക്കാര്‍

Kerala
  •  16 days ago
No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  16 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  16 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  16 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  16 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  16 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago