കര്‍ണാടക സെമിയില്‍
ബംഗളൂരു: ആറു വിക്കറ്റിന് രാജസ്ഥാനെ തകര്‍ത്ത് കര്‍ണാടക രഞ്ജി ട്രോഫിയുടെ സെമി ഫൈനലില്‍ പ്രവേശിച്ചു. ആവേശകരമായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രാജസ്ഥാനെതിരേ സീസണിലെ ഏറ്റവും മികച്ച പ്രകടനമാണ് കര്‍ണാടക കാഴ്ചവച്ചത്. 184 റണ്‍സിന്റെ വിജയലക്ഷ്യമാണ് രാജസ്ഥാന് കര്‍ണാടകയ്ക്കു നല്‍കിയത്. സ്കോര്‍ പിന്തുടര്‍ന്ന കര്‍ണാടക നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ചുവടുതെറ്റി മുന്‍നിര വീണപ്പോള്‍ നായകന് മനീഷ് പാണ്ഡെയും (87*) കരുണ്‍ കുമാറും (61*) ചേര്‍ന്നാണ് കര്‍ണാടകയെ കരകയറ്റിയത്. കര്‍ണാടക ഒരു ഘട്ടത്തില്‍ നാലിന് 56 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. എന്നാല്‍ പാണ്ഡ്യ - കരുണ്‍ ജോടി 129 റണ്‍സിന്റെ കൂട്ടുകെട്ടു സൃഷ്ടിച്ചു ടീമിന്റെ രക്ഷകരായി.
75 പന്തില്‍ 14 ബൗണ്ടണ്ടറികളും രണ്ടണ്ടു സിക്സറും ഉള്‍പ്പെട്ടതായിരുന്നു പാണ്ഡെയുടെ ഇന്നിങ്സ്.
129 പന്തില്‍ ആറു ബൗണ്ടണ്ടറികളോടെയാണ് കരുണ്‍ 61 റണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് ഒന്നാം ഇന്നിങ്സില്‍ 224 റണ്‍സിന് പുറത്തായിരുന്നു. രാജേഷ് ബിഷ്നോയ് (79), മഹിപാല്‍ ലൊംറോര്‍ (50) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. മറുപടിയില്‍ കര്‍ണാടക ഒന്നാം ഇന്നിങ്സില്‍ 263 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ വിനയ് കുമാര്‍ (83*), കെ സിദ്ധാര്‍ഥ് (52) എന്നിവരാണ് കര്‍ണാടകയ്ക്കു 39 റണ്‍സിന്റെ നേരിയ ലീഡ് നേടിക്കൊടുത്തത്. രണ്ടണ്ടാമിന്നിങ്സില് രാജസ്ഥാന് 222 റണ്‍സിന് പുറത്തായി. കര്‍ണാടകയുടെ കെ. ഗൗതം നാലു വിക്കറ്റ് സ്വന്തമാക്കി. ഗൗതമിന്റെ തീപാറുന്ന ബൗളിങാണ് രാജസ്ഥാന് ബാറ്റിങ്നിരയെ പിടിച്ചുകെട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."