HOME
DETAILS
MAL
സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കണം: ഗവര്‍ണര്‍
backup
January 18 2019 | 20:01 PM
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ നിശ്ചയിച്ച വേതനം നഴ്‌സുമാര്‍ക്ക് നല്‍കാന്‍ തയാറാകണമെന്ന് ഗവര്‍ണര്‍ പി. സദാശിവം.
തിരുവനന്തപുരം സര്‍ക്കാര്‍ നഴ്‌സിങ് കോളജ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവര്‍ണര്‍. ചില ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച മിനിമം വേതനം നല്‍കുന്നുണ്ട്. മികച്ച വേതനം ലഭിച്ചില്ലെങ്കില്‍ ഈ മേഖലയിലേക്ക് കൂടുതല്‍ പേര്‍ കടന്നുവരില്ല.
നഴ്‌സിങ്ങിനെ വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള മാര്‍ഗം മാത്രമായി കാണരുത്. നല്ലൊരു നഴ്‌സാകാന്‍ ബിരുദം മാത്രം പോര. മനുഷ്യ ജീവിതത്തെ അറിയുകകൂടി വേണം. നഴ്‌സിങ് കോളജുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. നഴ്‌സിങ്ങില്‍ ഉന്നത പഠനത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."