പലചരക്ക് കടയില്‍ മോഷണം നടത്തിയ ശേഷം മുളക് പൊടി വിതറി
മുതുകുളം: പലചരക്ക് കടയില്‍ മോഷണം നടത്തിയ ശേഷം മുളക് പൊടി വിതറി .മഹാ ദേവികാട് വലിയകുളങ്ങര ഡാണാപടി റോഡില്‍ എരിക്കാവ് ശ്രീലകം വീട്ടില്‍ സതീശന്റെ ഉടമസ്ഥതയിലുളള പലചരക്ക് കടയിലാണ് മോഷണം നടന്നത്. കടയോട് ചേര്‍ന്നുളള മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രി മൂന്ന് മണിയോടെ കടക്കുളളില്‍ ശബ്ദം കേട്ട് ഉണര്‍ന്നെങ്കിലും ഭീതിമുലം പുറത്തിറങ്ങിയില്ല.
കടയുടെ ഓടിളക്കിയാണ് മോഷ്ടാക്കള്‍ അകത്ത് കയറിയത്.കടയില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും 2000 രൂപയുടെ മൊബൈല്‍ റീചാര്‍ജിംഗ് കൂപ്പണുകളും ഉള്‍പ്പെടെ ഏകദേശം 20000 രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണശേഷം കടയില്‍ ഉണ്ടായിരുന്ന മുളക് പൊടിയും വെളിച്ചെണ്ണയും സാധനങ്ങളുടെ പുറത്തും കടയുടെ തറയിലും ആകമാനം വിതറിയിരുന്നു. ഇത് മൂലം കടയിലെ മിക്ക സാധനങ്ങ ളും ഇനി ഉപയോഗിക്കാന്‍ പറ്റാത്ത സാഹചര്യമാണ് ഉളളത്. അറുപതുകാരനായ സതീശന്റെ ഏക വരുമാന മാര്‍ഗം ഈ കടയാണ് .
മോഷണത്തേക്കാള്‍ ഉപരി കടയില്‍ ചെയ്ത ഈ പ്രവൃത്തികളാണ് സതീശനെ ഏറെ ദുഖിപ്പിച്ചിരിക്കുന്നത്.തൃക്കുന്നപ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് ഇത്തരത്തിലുളള സാമൂഹിക വിരുദ്ധ ശല്യവും മോഷണവും കൂടി വരുന്നതായി ജനങ്ങള്‍ പരാതിപ്പെടുന്നു. അതിനാല്‍ രാത്രി കാലങ്ങളിലെ പൊലീസ് പട്രോളിംഗ് ശക്തപ്പെടുത്തണമെന്നാണ് ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."