ദേശീയപാതയിലെ അപകടവളവ്: അധികൃതര്‍ പരിശോധന നടത്തി
തലശ്ശേരി: ദേശീയപാതയിലെ അപകടകരമായ വളവുകള്‍ നീക്കുന്നതിന്റെ ഭാഗമായി ലീഗല്‍ സര്‍വീസസ് അതോറ്റി സബ്ബ് ജഡ്ജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മാഹി മുതല്‍ എടക്കാട് വരെയുള്ള പരിശോധനയുടെ ഭാഗമായി സംഘം തലശ്ശേരിയിലും പരിസരത്തും ദേശീയപാതയിലെ വളവുകള്‍ പരിശോധിച്ചു. ലീഗല്‍ സര്‍വീസസ് അതോറിറ്റി സബ് ജഡ്ജ് എം.പി ജയരാജ്, തലശ്ശേരി ജോ.ആര്‍.ടി.ഒ കെ രാധാകൃഷ്ണന്‍, തലശ്ശേരി സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, ദേശീയപാതാ വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ സുനില്‍ എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. മാഹി മുതല്‍ ദേശീയപാതയില്‍ ആരംഭിക്കാനിരിക്കുന്ന മെക്കാഡം ടാറിങ്ങിനു മുന്നോടിയായി അപകടകരമായ വളവുകള്‍ നിവര്‍ത്തുന്ന പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. തലശ്ശേരി സി.ഐ ഓഫിസ് പരിസരത്ത് അപകടകരമായ രീതിയില്‍ റോഡില്‍ തള്ളി നില്‍ക്കുന്ന കോസ്‌മോ പൊളിറ്റന്‍ ക്ലബ്ബിന്റെ മതില്‍ പൊളിച്ച് മാറ്റുമെന്ന് പരിശോധനാ സംഘം പറഞ്ഞു.
നിരന്തര അപകടങ്ങള്‍ മൂലം ഒട്ടേറെ മരണങ്ങള്‍ നടന്ന ഈ വളവ് മാറ്റാന്‍ സ്ഥലം വിട്ടുനല്‍കുമെന്ന് കോസ്‌മോപൊളിറ്റന്‍ ക്ലബ്ബ് അധികൃതര്‍ ഉറപ്പ് നല്‍കി. എന്നാല്‍ ഇതിന്റെ നഷ്ടപരിഹാര തുക നല്‍കേണ്ടത് ദേശീയപാതാ വിഭാഗമാണ്. ഇക്കാര്യത്തില്‍ ദേശീയപാതാ വിഭാഗത്തിന്റെ ഉറപ്പ് ലഭിച്ചാല്‍ പ്രവൃത്തിയാരംഭിക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."