സി.പി.എം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണം: ഉമ്മന്‍ചാണ്ടി
കണ്ണൂര്‍: സി.പി.എം ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജില്ലയില്‍ സി.പി.എമ്മും ബി.ജെ.പിയും നടത്തുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവര്‍ത്തകരെ അഴിഞ്ഞാടാന്‍വിട്ട് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുകയല്ല ചെയ്യേണ്ടത്. തെരഞ്ഞെടുപ്പിനു ശേഷം വ്യാപകമായ അക്രമമാണു സി.പി.എം അഴിച്ചുവിട്ടത്. ജനാധിപത്യത്തിന്റെ എല്ലാ അവകാശങ്ങളും നേടിയെടുത്ത ശേഷം ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കുന്നവരെ അക്രമിക്കുകയാണു ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ അധ്യക്ഷനായി. മുന്‍ മന്ത്രി കെ സുധാകരന്‍ മുഖ്യപ്രഭാഷണം നടത്തി. എം.എല്‍.എമാരായ കെ.സി ജോസഫ്, സണ്ണി ജോസഫ്, പി രാമകൃഷ്ണന്‍ സംസാരിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ സുമാ ബാലകൃഷ്ണന്‍, സജീവ് ജോസഫ്, വി.എ നാരായണന്‍, സതീശന്‍ പാച്ചേനി, പ്രൊഫ. എ.ഡി മുസ്തഫ, മമ്പറം ദിവാകരന്‍, ചന്ദ്രന്‍ തില്ലങ്കേരി, വി.വി പുരുഷോത്തമന്‍, ഒ നാരായണന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, എം.പി മുരളി, കെ.സി കടമ്പൂരാന്‍, എം നാരായണന്‍കുട്ടി, കെ പ്രമോദ്, വി സുരേന്ദ്രന്‍, വി.എന്‍ എരിപുരം, മുഹമ്മദ് ബ്ലാത്തൂര്‍, നൗഷാദ് ബ്ലാത്തൂര്‍, റിജില്‍ മാക്കുറ്റി, ജോഷി കണ്ടത്തില്‍, സുരേഷ്ബാബു എളയാവൂര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."