മലമ്പുഴ ഉദ്യാനത്തിലെ 'കളിത്തീവണ്ടി' വൈകാതെ ഓടും
മലമ്പുഴ: ഉദ്യാനത്തിലെ മുഖ്യ ആകര്‍ഷണമായ കളിത്തീവണ്ടി (ടോയ് ട്രെയിന്‍) പ്രവര്‍ത്തന സജ്ജമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായി മെക്കാനിക്കല്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഗിയര്‍ ബോക്‌സിലെ തകരാറു കാരണമാണ് വണ്ടി പ്രവര്‍ത്തനക്ഷമമല്ലാതായത്. ഗിയര്‍ ബോക്‌സ് ഏകദേശം 65 വര്‍ഷത്തോളം പഴക്കമുളളതിനാല്‍ ഇപ്പോള്‍ സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭിക്കാന്‍ പ്രയാസമാണ്. ഈ പ്രവര്‍ത്തികളെല്ലാം പൂര്‍ത്തിയാക്കാന്‍ ചുരുങ്ങിയത് 20 ദിവസമെങ്കിലുമാവും.
കളിത്തീവണ്ടിക്ക് നേരത്തെ അനുവദിച്ച 15 ലക്ഷം വിനിയോഗിച്ച് നാല് വളവുകളിലുള്ള ഉപയോഗയോഗ്യമല്ലാത്ത റെയില്‍ പാളങ്ങളും വീലുകളും ആക്‌സിലുകളും മാറ്റി പാളം തെറ്റുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചിരുന്നു. 2014 എന്‍ജിന്‍ ബോഗികള്‍ മെട്രോ മാതൃകയിലാക്കുകയും റെയില്‍പാളങ്ങളുടെ സ്ലീപ്പറുകള്‍ മാറ്റുകയും ചെയ്തതോടെ 2017വരെ കളിത്തീവണ്ടി സുഗമമായി ഓടി വന്‍ വരുമാനമുണ്ടാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."