അമരമ്പലത്ത് നിയമ സഹായ കേന്ദ്രം ആരംഭിച്ചു
പൂക്കോട്ടുംപാടം: നിലമ്പൂര്‍ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അമരമ്പലത്ത് നിയമ സഹായ കേന്ദ്രം ആരംഭിച്ചു. ഗ്രാമീണ മേഖലയിലെ സാധാരണക്കാരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സൗജന്യമായി നിയമസഹായവും ബോധവല്‍ക്കരണവും ലോക് അദാലത്തും നടത്തുന്നതിനാണ് ഇത്തരം ഗ്രാമീണ നിയമസഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. അമരമ്പലം ഗ്രാമപഞ്ചായത് കെട്ടിടത്തില്‍ ആരംഭിച്ച കേന്ദ്രത്തില്‍ ബുധന്‍, ഞായര്‍ ദിവസങ്ങളിലാണ് സഹായങ്ങള്‍ ലഭ്യമാക്കുക. പഞ്ചായത്തിലെ പാരാ ലീഗല്‍ വളണ്ടിയര്‍മാരുടെ സഹായത്തോടു കൂടിയായിരിക്കും ഈ കേന്ദ്രം പ്രവര്‍ത്തിക്കുക.
നിയമ സഹായ കേന്ദ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് നൊട്ടത്ത് മുഹമ്മദ അധ്യക്ഷനായി. അഡ്വ.യാസിര്‍ നീലാമ്പ്ര നിയമ ബോധാവതകരണ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷരായ അനിത രാജു, കെ.സുരേഷ്കുമാര്‍, ഗംഗാദേവി ശ്രീരാഗം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രത്ന ഗോപി, ബേബി വിനോദിനി പഞ്ചായത്ത് അംഗങ്ങളയായ പി.എം ബിജു മോന്, ഒടുങ്ങില്‍ ഷാജി, ടി.പി ഹംസ, ലീഗല്‍ സര്‍വീസസ് സമിതി സെക്രട്ടറി കെ.പി റഹ്മത്തുള്ള എന്നിവര്‍ സംസാരിച്ചു. പാര ലീഗല്‍ വളണ്ടിയര്‍മാരായ യു. ബാലകൃഷ്ണന്, പി.നൂര്ജഹാന്, മായാ ശ്രീകുമാര്‍, കെ. പ്രീതി, പി.കെ അംബിക, കെ.അജേഷ്, കെ.എന്‍ ലീല എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."