പ്രേമചന്ദ്രനും ബി.ജെ.പിയും രഹസ്യധാരണ: കോടിയേരി
കൊല്ലം: യു.ഡി.എഫ് മുന്നണി പ്രഖ്യാപിക്കുന്നതിന് മുമ്പേ ആര്.എസ്.പി എന്‍.കെ പ്രേമചന്ദ്രനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിന് പിന്നില്‍ പ്രേമചന്ദ്രനും ബി.ജെ.പിയും തമ്മിലുള്ള രഹസ്യ ധാരണയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കൊല്ലത്ത് മാധ്യമങ്ങളോട് പറഞ്ഞു. ധാരണ സംബന്ധിച്ച കണക്കൂട്ടലിലാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നതിന് മുമ്പേ ഇങ്ങനെയൊരു നീക്കം നടത്തിയതെന്നും കോടിയേരി പറഞ്ഞു.
ആലപ്പാട് വിഷയത്തില്‍ പ്രദേശത്തെ ജനങ്ങള്‍ക്കൊപ്പം തന്നെയാണ് സര്‍ക്കാര്‍. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉറപ്പായും പരിഹരിക്കും. പരിസ്ഥിതിക്ക് ദോഷം വരാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. അതും ചെയ്യും. പരിസ്ഥിയുടെ വിഷയങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ശബരിമലയിലെത്തിയ യുവതികളുടെ പട്ടികയില്‍ സര്‍ക്കാര്‍ ആരുടേയും പേര് എഴുതിച്ചേര്‍ത്തിട്ടില്ല. ഓണ്‍ലൈന്‍ വഴി പേര് നല്കി എത്തിയവരുടെ വിവരങ്ങളാണ് കോടതിയില്‍ സമര്‍പ്പിച്ചതെന്നും കോടിയേരി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."