ആണ്സുഹൃത്തുക്കളുണ്ടെന്ന സംശയം: ലൂധിയാനയില്‍ പെണ്മക്കളെ മാതാപിതാക്കള്‍ കനാലിലെറിഞ്ഞു
ലൂധിയാന: ആണ് സുഹൃത്തുക്കളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പെണ്മക്കളെ മാതാപിതാക്കള്‍ കനാലിലെറിഞ്ഞു. പഞ്ചാബിലെ ലൂധിയാനയിലാണ് സംഭവം. പതിനഞ്ചുകാരി ജ്യോതി, സഹോദരി പ്രീതി എന്നിവരെയാണ് മാതാപിതാക്കള്‍ മയക്കുമരുന്ന് നല്കി കനാലില്‍ എറിഞ്ഞത്. ഇതില്‍ ജ്യോതി മരണപ്പെടുകയും പ്രീതി പരുക്കുകളോടെ രക്ഷപ്പെടുകയും ചെയ്തു.
സംഭവത്തില്‍ കുട്ടികളുടെ പിതാവും ഓട്ടോ ഡ്രൈവറുമായ ഉദയ് ചന്ദ്, മാതാവ് ലക്ഷ്മി എന്നിവര്‍ക്കെതിരെ പൊലിസ് കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും കേസെടുത്തു. ജ്യോതിയും പ്രീതിയും പത്താംക്ലാസ് വിദ്യാര്‍ഥികളാണ്. തിങ്കളാഴ്ച്ച സ്കൂള്‍ വിട്ട് വീട്ടിലെത്തിയ കുട്ടികള്‍ക്ക് പിതാവ് മയക്കുമരുന്ന് ചേര്‍ത്ത ഭക്ഷണം നല്‍കുകയും മയങ്ങിയ ശേഷം ഇരുവരേയും കനാലിലെറിയുകയുമായിരുന്നു.
തിങ്കളാഴ്ച്ച കുട്ടികള്‍ ഏറെ വൈകിയാണ് സ്്കൂള്‍ വിട്ട് വീട്ടിലെത്തിയത്. ഇതില്‍ കുപിതരായാണ് മാതാപിതാക്കള്‍ ഇത്തരമൊരു ക്രൂരതയ്ക്ക് മുതിര്‍ന്നതെന്ന് സബ് ഇന്‍സ്പെക്ടര്‍ ദേവീന്ദര്‍ ശര്‍മ പറഞ്ഞു.
കനാലിലെറിയാന് കൊണ്ടുപോകും വഴി ജ്യോതിയെ പിതാവ് ഷാളുകൊണ്ട് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു.
കനാലില്‍ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടികളെ നാട്ടുകാരില്‍ ചിലരാണ് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ജ്യോതി അപ്പോഴേക്കും മരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."