HOME
DETAILS
MAL
കശ്മിരിലെ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍
backup
February 15 2020 | 03:02 AM
ന്യൂഡല്‍ഹി: ജമ്മു കശ്മിരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു പിന്നാലെ ജമ്മുകശ്മിരില് കൊണ്ടുവന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍.
കേന്ദ്രസര്‍ക്കാരിന്റെ ക്ഷണപ്രകാരം കഴിഞ്ഞ ദിവസം കശ്മിര് സന്ദര്‍ശിച്ച യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കാന്‍ ഇന്ത്യ നടപടി സ്വീകരിക്കുന്നുണ്ടെന്നതു സമ്മതിച്ച യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികള്‍, എന്നാല്‍ അവയ്ക്കു വേഗത പോരെന്നാണ് പറയുന്നത്. എത്രയും പെട്ടെന്നു നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം.
ജര്‍മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, ന്യൂസിലാന്‍ഡ്, മെക്സിക്കോ, അഫ്ഗാനിസ്ഥാന്, ഓസ്ട്രിയ, ഉസ്ബെക്കിസ്ഥാന് തുടങ്ങി 25 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളായിരുന്നു കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ കശ്മിര് സന്ദര്‍ശിച്ചിരുന്നത്. മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞതിനെയും രാഷ്ട്രീയ നേതാക്കളെ ഇപ്പോഴും തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതിനെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."