HOME
DETAILS

MAL
പൊലിസുകാരെ ആക്രമിച്ച് തുരങ്കത്തിലൊളിച്ച പ്രതിയെ ഫയര്‍ഫോഴ്സ് പൊക്കി
Web Desk
February 15 2020 | 04:02 AM
കൊല്ലം: പൊലിസുകാരെ വെട്ടിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമിച്ച ശേഷം കനാല്‍ തുരങ്കത്തില്‍ ഒളിച്ചിരുന്ന കഞ്ചാവ് കേസ് പ്രതിയെ സാഹസികമായി പിടികൂടി. കൊല്ലം ഉമയനല്ലൂര്‍ കുടിയിരുത്തു വയല്‍ സ്വദേശി റഫീഖ് (37) ആണ് അറസ്റ്റിലായത്. ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം.
കഞ്ചാവ് കേസിലുള്‍പ്പെടെ പ്രതിയായ ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയ കൊട്ടിയം പൊലിസ് സ്റ്റേഷനിലെ പൊലിസുകാരെ ഇയാള്‍ ആക്രമിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
കൂടുതല്‍ പൊലിസ് എത്തിയതോടെ ഇയാള്‍ കുതറി ഓടി ഉമയനല്ലൂര്‍ ജങ്ഷനിലെ റോഡിന് കുറുകേയുള്ള കനാല്‍ ടണലില്‍ കയറി ഒളിച്ചിരുന്നു. പൊലിസ് വിവരമറിയിച്ചതിനെ തുടര്‍ന്ന് കടപ്പാക്കടയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്സ് സംഘം ടണലിനുള്ളില്‍ കയറി. ഏകദേശം 250 മീറ്റര്‍ നീളമുള്ള പ്രകാശവും വായു സഞ്ചാരവുമില്ലാത്ത ടണലിലാണ് ഇയാള്‍ ഒളിച്ചിരുന്നത്. ഇരുവശങ്ങളില്‍ നിന്നും ടണലിനകത്ത് കയറിയ ഫയര്‍ഫോഴ്സ് സംഘം ഏകദേശം അര മണിക്കൂറോളം നേരം പരിശ്രമിച്ചാണ് പ്രതിയെ പിടികൂടിയത്.
ടണലിന്റെ മധ്യഭാഗത്ത് കത്തിയുമായി എതിര്‍ത്തു നിന്ന അക്രമിയെ മല്‍പ്പിടുത്തത്തിലൂടെ ഫയര്‍ഫോഴ്സ് സംഘം കീഴ്പ്പെടുത്തി പുറത്തു കൊണ്ടുവന്ന് പൊലിസിന് കൈമാറി. ഇതിനിടെ പ്രതി മരക്കമ്പ് ഉപയോഗിച്ച് ആക്രമിച്ചതിനെ തുടര്‍ന്നു കൊട്ടിയം പൊലിസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവിന് പരുക്കേല്‍ക്കുകയും ചെയ്തു.
കടപ്പാക്കട ഫയര്സ്റ്റേഷന് ഓഫിസര്‍ ബൈജുവിന്റെ നേതൃത്വത്തില്‍ അസി. സ്റ്റേഷന് ഓഫിസര്‍ ശശിധരന്, ഗ്രേഡ് അസി. സ്റ്റേഷന് ഓഫിസര്‍ ഡൊമിനിക്, സീനിയര്‍ ഫയര്‍ ഓഫിസര്‍ രാജു, ഫയര്‍ ഓഫിസര്‍മാരായ വിജേഷ്, ഷഹാദ്, ലിംസി കുമാര്‍ കിഷോര്‍, നിജിന്‍ ബാബു, ഫയര്‍ ഓഫിസര്‍ (ഡ്രൈവര്‍) ഷഹറുദ്ദീന്‍, ജിനികുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ
Kerala
• 6 minutes ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 11 minutes ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 20 minutes ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 28 minutes ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 32 minutes ago
കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ
Kerala
• 41 minutes ago
ബിഗ്, ബ്യൂട്ടിഫുള്‍ ബില്‍ പാസാക്കി കോണ്‍ഗ്രസ്; ബില്ലില്‍ ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും
International
• an hour ago
പാലക്കാട് ഡിവിഷനിൽ റെയിൽവേ ടിക്കറ്റിന് ഡിജിറ്റൽ പേയ്മെന്റ് മാത്രം; വെട്ടിലായി യാത്രക്കാര്‍
Kerala
• an hour ago
വാട്സ്ആപ്പ്, ഇ-മെയിൽ സന്ദേശങ്ങളും കരാറായി പരിഗണിക്കാം; നിര്‍ണായക വിധിയുമായി ഡൽഹി ഹൈക്കോടതി
National
• an hour ago
യുഎസിൽ നാല് വയസ്സുകാരിയുടെ കൊലപാതകം: ഇന്ത്യൻ വംശജയും ശിശുരോഗ വിദഗ്ധയുമായ അമ്മ അറസ്റ്റിൽ
International
• 8 hours ago
ബിന്ദുവിന്റെ മൃതദേഹം മാറ്റുന്നതിനിടെ കോൺഗ്രസ് പ്രതിഷേധം; ചാണ്ടി ഉമ്മനടക്കം 30 പേർക്കെതിരെ കേസ്
Kerala
• 9 hours ago
ജപ്പാനിലെ ടോകറ ദ്വീപുകളിൽ 900-ലധികം ഭൂകമ്പങ്ങൾ; നിവാസികൾ ഉറക്കമില്ലാതെ ഭയത്തിൽ
International
• 9 hours ago
സച്ചിന്റെ ആരുംതൊടാത്ത 24 വർഷത്തെ റെക്കോർഡും തകർത്തു; ചരിത്രമെഴുതി ഗിൽ
Cricket
• 10 hours ago
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന സംഭവം: ബലക്ഷയം നേരത്തെ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് സൂപ്രണ്ട്, അപകട ഉത്തരവാദിത്തം ഏറ്റെടുത്തു
Kerala
• 10 hours ago
ഡൽഹി എയിംസ് ട്രോമ കെയറിൽ തീപിടുത്തം; അപകടത്തിൽ ആർക്കും പരുക്കുകളില്ലെന്ന് റിപ്പോർട്ട്
National
• 12 hours ago
കോഴിക്കോട്: വടകരയിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആർഡിഒ നടത്തിയ ചർച്ച പരാജയം
Kerala
• 12 hours ago
ഭ്രഷ്ട് കൽപ്പിച്ച് കൊരൂര് ത്വരീഖത്ത് നേതൃത്വം; മാതാവിനെ കാണാനാകാതെ സഹോദരിമാർ; മരിച്ചാൽ സംസ്കരിക്കില്ലെന്ന് ഭീഷണി
Kerala
• 12 hours ago
രാജാവിന് ശേഷം രാജകുമാരൻ; ഡബിൾ സെഞ്ച്വറിയടിച്ച് ചരിത്രത്തിൽ രണ്ടാമനായി ഗിൽ
Cricket
• 13 hours ago
യാത്രക്കിടെ ദേഹാസ്വാസ്ഥം; ആരോഗ്യമന്ത്രി വീണ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Kerala
• 11 hours ago
സച്ചിനെയും കോഹ്ലിയെയും ഒരുമിച്ച് വീഴ്ത്തി; ചരിത്രനേട്ടത്തിന്റെ നിറവിൽ ഗിൽ
Cricket
• 11 hours ago
വെർച്വൽ കോടതി വാദത്തിനിടെ ബിയർ കുടിച്ച് അഭിഭാഷകൻ; വീഡിയോ വൈറൽ, ഹൈക്കോടതി കോടതിയലക്ഷ്യ നടപടി ആരംഭിച്ചു
National
• 11 hours ago