HOME
DETAILS
MAL
പാമ്പുകടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യനില അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമെന്ന് ഡോക്ടര്‍മാര്‍
backup
February 15 2020 | 10:02 AM
തിരുവനന്തപുരം: അണലിയുടെ കടിയേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മള്‍ട്ടി ഡിസിപ്ലിനറി ഐ.സി.യുവില്‍ പ്രവേശിപ്പിച്ച വാവ സുരേഷിന്റെ ആരോഗ്യനില അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണെന്ന് ഡോക്ടര്‍മാര്‍.
ഇപ്പോള്‍ നേരിയ പുരോഗതിയുണ്ടെങ്കിലും അപകടനില തരണം ചെയ്‌തെന്ന് പറയാനാകില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തനംതിട്ട കലഞ്ഞൂര്‍ ഇടത്തറ ജംഗ്ഷനിലെ കല്ലേറത്തുള്ള ഒരുവീട്ടില്‍ നിന്നും അണലിയെ പിടികൂടിയിരുന്നു. നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുപ്പിയിലാക്കിയ അണലിയെ വാവ സുരേഷ് പുറത്തെടുത്തു. ഇതിനിടയിലാണ് സുരേഷിന്റെ കൈയ്യില്‍ പാമ്പ് കടിച്ചത്. ഉടനെ കയ്യിലുണ്ടായിരുന്ന മരുന്ന് ഉപയോഗിച്ച് പ്രഥമ ശുശ്രൂഷ നടത്തി. പിന്നീട് ഉച്ചക്ക് ശേഷമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."