HOME
DETAILS

വരണ്ടുണങ്ങി മുതുമല; വന്യജീവികള്‍ കാടൊഴിയുന്നു

  
backup
March 02 2017 | 19:03 PM

%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%ae%e0%b5%81%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b2-%e0%b4%b5%e0%b4%a8%e0%b5%8d%e0%b4%af



ഗൂഡല്ലൂര്‍: ദക്ഷിണേന്ത്യയിലെ പ്രധാന കടുവാ കേന്ദ്രമായ നീലഗിരിയിലെ മുതുമല കടുവാസംരക്ഷണ കേന്ദ്രം കൊടും വരള്‍ച്ചയില്‍. 321 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന മുതുമല കടുത്ത വേനല്‍ ചൂടില്‍ വെന്തുരുകുകയാണ്. വന്യജീവി സങ്കേതത്തിലെ കുളങ്ങള്‍, തോടുകള്‍, ചെക്ക് ഡാമുകള്‍, നദി, കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകളെല്ലാം വറ്റി.
വന്യജീവികള്‍ക്ക് ഏക ആശ്വാസമായിരുന്ന മായാര്‍ നദിയും വരണ്ടിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മുതുമലയില്‍ വരള്‍ച്ച അതിരൂക്ഷമായിരിക്കുകയാണ്. ഇതേത്തുടര്‍ന്ന് വന്യജീവികള്‍ ദാഹജലം തേടി പാലായനം ചെയ്യുകയാണ്. ആന, കടുവ, കരടി, കാട്ടുപോത്ത്, മാന്‍, ചെന്നായ, മയില്‍ തുടങ്ങിയ ധാരാളം വന്യജീവികള്‍ സങ്കേതത്തിലുണ്ട്. വന്യജീവികള്‍ക്ക് ഉപയോഗിക്കാന്‍ വനംവകുപ്പ് ടാങ്കറുകളില്‍ ജലം എത്തിക്കുന്നുണ്ടെങ്കിലും അതും ഫലപ്രദമായിട്ടില്ല. ഡിസംബര്‍ മുതലാണ് ജലം നിറക്കാന്‍ തുടങ്ങിയത്. പ്രതിദിനം 20000 ലിറ്റര്‍ ജലമാണ് വനത്തിനുള്ളിലെ ടാങ്കുകളില്‍ നിറക്കുന്നത്. കുടിവെള്ളം തേടി വന്യജീവികള്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങാനും തുടങ്ങിയിട്ടുണ്ട്. വൃക്ഷങ്ങളും അടിക്കാടുകളും ഉണങ്ങി മുതുമല വനത്തിലെ പച്ചപ്പുകളെല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. നൂറ്റാണ്ടിലെ കടുത്ത വരള്‍ച്ചയിലേക്കാണ് നീങ്ങുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷര്‍ പറയുന്നത്. മുതുമല വന്യജീവി സങ്കേതം കാട്ടുതീ ഭീഷണിയിലാണ്. വനപാലകര്‍ വനമേഖലയില്‍ നിരീക്ഷണം നടത്തി വരികയാണ്. വരള്‍ച്ചകാരണം മുതുമലയില്‍ നാല് കാട്ടാനകളാണ് ഒരുമാസത്തിനിടെ ചരിഞ്ഞത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago