വനിതാ കമ്മിഷന് അദാലത്ത്; 16 പരാതികള്‍ തീര്‍പ്പാക്കി
മലപ്പുറം: വനിതാ കമ്മിഷന് നടത്തിയ മെഗാ അദാലത്തില്‍ 16 പരാതികള്‍ തീര്‍പ്പാക്കി. കമ്മിഷനു മുന്നില്‍ വന്ന 67 കേസുകളില്‍ 39 കേസുകളാണ് ഇന്നലെ പരിഗണിച്ചത്. ബാക്കിയുള്ള കേസുകള്‍ 24നു നടക്കുന്ന അടുത്ത അദാലത്തില്‍ പരിഗണിക്കുമെന്നു വനിതാ കമ്മിഷന് അംഗം ഇ.എം രാധ പറഞ്ഞു.
പ്രസവം നിര്‍ത്താന്‍ സമ്മതിക്കാതിരുന്ന ഭര്‍ത്താവില്‍നിന്നു വിവാഹമോചനം ആവശ്യപ്പെട്ടും ചെലവ് നല്കാന് ആവശ്യപ്പെട്ടും യുവതി വനിതാ കമ്മിഷനു മുന്നിലെത്തി.നാലു കുട്ടികളുള്ള യുവതിയാണ് പ്രസവം നിര്‍ത്താന്‍ സമ്മതിക്കാതിരുന്ന ഭര്‍ത്താവിനെതിരേ പരാതി നല്‍കിയത്. ഭര്‍ത്താവിനെ ഫോണില്‍ ബന്ധപ്പെടാന്‍ കമ്മിഷന് ശ്രമിച്ചെങ്കിലും സാധ്യമായില്ല. തുടര്‍ന്നു സഹോദരനെ വിളിച്ച് ഇയാളെ അടുത്ത അദാലത്തില്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ഷാര്‍ലെറ്റ് മാണി, എസ്.ഐ കുമാരി, അഭിഭാഷകരായ ബീന, പ്രീതി ശിവരാമന് തുടങ്ങിയവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."