'നിങ്ങളല്പം ശുദ്ധവായു ശ്വസിക്കൂ...'
മുംബൈ: താന്‍ ബുര്‍ഖ ധരിക്കുന്നതിനെ പരിഹസിച്ച വിവാദ എഴുത്തുകാരി തസ്ലീമ നസ്റിന് മറുപടിയുമായി എ.ആര് റഹ്മാന്റെ മകള്‍ ഖദീജ റഹ്മാന്. ഖദീജ ബുര്‍ഖ ധരിച്ച ഫോട്ടോ ട്വീറ്റ് ചെയ്തായിരുന്നു തസ്ലീമയുടെ പരിഹാസം.
എ.ആര് റഹ്മാന്റെ പാട്ടുകള്‍ താന്‍ ഇഷ്ടപ്പെടുന്നുവെന്നു പറഞ്ഞ തസ്ലീമ, എന്നാല്‍ അദ്ദേഹത്തിന്റെ മകളെ കാണുമ്പോള്‍ തനിക്കു ശ്വാസം മുട്ടുകയാണെന്നാണ് പരിഹസിച്ചിരുന്നത്. വിവരവും സംസ്കാരവുമുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍പോലും ഇത്തരത്തില്‍ ബ്രെയിന്‍വാഷ് ചെയ്യപ്പെടുന്നുവെന്നതില്‍ തനിക്ക് അത്ഭുതമുണ്ടെന്നും തസ്ലീമ വിമര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് തസ്ലീമയ്ക്കു മറുപടിയുമായി ഖദീജ റഹ്മാന് രംഗത്തെത്തിയത്.
തന്റെ മൗനം വിവരമില്ലായ്മയായും താന്‍ പ്രതികരിക്കാത്തത് വിമര്‍ശനങ്ങളെ അംഗീകരിക്കുന്നതിനു തെളിവായും കാണേണ്ടെന്നു പറഞ്ഞ അവര്‍, അത്തരം ആളുകള്‍ പോയി അല്പം ശുദ്ധവായു ശ്വസിക്കൂവെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് എന്തെല്ലാം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ അവര്‍, അപ്പോഴും ഈയൊരു കറുത്ത തുണിക്കഷ്ണമാണോ നിങ്ങളെ അലോസരപ്പെടുത്തുന്നതെന്നും ചോദിച്ചു.
കഴിഞ്ഞ വര്‍ഷം എ.ആര് റഹ്മാന്റെ കുടുംബഫോട്ടോയില്‍ ഖദീജ ബുര്ഖയിട്ടുനില്ക്കുന്നതു ചര്‍ച്ചയായിരുന്നു. തന്റെ ഇഷ്ടങ്ങളില്‍ താന്‍ സന്തോഷവതിയാണെന്നായിരുന്നു അന്ന് അവര്‍ പ്രതികരിച്ചിരുന്നത്. താന്‍ തെരഞ്ഞെടുത്ത വഴിയിലും വസ്ത്ത്രതിലും തനിക്ക് അഭിമാനമുണ്ടെന്ന് ഇന്നലെയും അവര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."