സ്കൂളുകള്‍ ആധുനികവല്‍ക്കരിക്കും: മന്ത്രി
എരുമപ്പെട്ടി: കുന്നംകുളം നിയോജക മണ്ഡലത്തിലെ മുഴുവന്‍ സര്‍ക്കാര്‍ സ്കൂളുകളിലും ആധുനിക സൗകര്യങ്ങളുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ച് നല്കുന്ന പദ്ധതികള്‍ പൂര്‍ത്തീകരിച്ച് വരുകയാണെന്ന് തദ്ദേശ സ്വയം ഭരണ മന്ത്രി എ.സി മൊയ്തീന് പറഞ്ഞു.
മണ്ടംപറമ്പ് ഗവ. എല്‍.പി സ്കൂളില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ ഉള്‍പ്പെടുത്തി മന്ത്രി എ.സി മൊയ്തീന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗപ്പെടുത്തിയാണ് സ്കൂളിന് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
ആലത്തൂര്‍ എം.പി. പി.കെ ബിജു മുഖ്യാതിഥിയായി. കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന് അധ്യക്ഷനായി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.വി സുമതി, സ്കൂള്‍ പ്രധാന അധ്യാപിക ഷെറിന് ഡേവീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്.നായര്‍, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് ജലീല്‍ ആദൂര്‍, അഡ്വ.കെ.എം നൗഷാദ്, കെ.ആര്.സിമി, മെംബര്‍ ടി.പി ജോസഫ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."