HOME
DETAILS
MAL
എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചു
backup
March 02 2017 | 20:03 PM
പുതുക്കാട്: വരന്തരപ്പിള്ളി പഞ്ചായത്തിലെ പാലപ്പിള്ളിയില്‍ വീട്ടമ്മക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചു. പാലപ്പിള്ളി മൈസൂര്‍ കുന്നത്ത് വീട്ടില്‍ കോയയുടെ ഭാര്യ തിത്തികുട്ടി (52)ക്കാണ് പനി സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം പതിനഞ്ചിനാണ് പനി മൂലം ഇവരെ വേലൂപ്പാടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പനി കുറയാത്തതിനാല്‍ 20ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടവച്ചാണ് തിത്തികുട്ടിക്ക് എച്ച് 1 എന്‍ 1 പനി സ്ഥിരീകരിച്ചത്. വീട്ടമ്മ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. അടുത്ത രണ്ട് ദിവസത്തെ നിരീക്ഷണത്തിനു ശേഷം ഇവര്‍ ഡിസ്ചാര്‍ജ് ചെയ്യുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്. അതെ സമയം പാലപ്പിള്ളി മേഖലയില്‍ ആരോഗ്യ വകുപ്പ് അതികൃതര്‍ ബോധവല്‍ക്കരണ പരിപാടികളും ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."