ശുദ്ധജല വിതരണ പൈപ്പുകള്‍ മോഷ്ടിച്ചു വിറ്റ സംഭവം; സി.പി.എം, ഡി.വൈ.എഫ്.ഐ പ്രതിഷേധത്തെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി യോഗം തടസപ്പെട്ടു
മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ ശുദ്ധജല വിതരണ പൈപ്പുകള്‍ മോഷ്ടിച്ചു വിറ്റ സംഭവം അടിയന്തിര ഭരണ സമിതി യോഗം തടസപ്പെട്ടു. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രതിഷേധം ശക്തമായതോടെയാണ് പതിനൊന്ന് മണിക്ക് ചേരാനിരുന്ന യോഗം മുടങ്ങിയത്.
രാവിലെ തന്നെ സി.പി.എം എല്‍.സി സെക്രട്ടറി സുരേഷ് കുമാര്‍, ഡി.വൈ.എഫെ.ഐ ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫിസിലെത്തി. സംഭവത്തില്‍ പൊലിസിന് പരാതി നല്‍കാത്തതിനെ സംബന്ധിച്ച് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി, സെക്രട്ടറി മധു എന്നിവരോട് അന്വേഷിച്ചു ഭരണ സമിതി യോഗത്തിന് ശേഷമേ പരാതി നല്‍കുകയുള്ളുവെന്ന് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അറിയിച്ചതോടെ രൂക്ഷമായ വാക്കേറ്റമായി ഏറെവാഗ്വാദങ്ങള്‍ക്ക് ശേഷം പൊലിസിലേക്കുള്ള പരാതി തയാറാക്കി പമ്പ് ഓപറേറ്റര്‍മാരെ സസ്‌പെന്‍ഡ് ചെയ്തുള്ള ഉത്തരവിന്റെ പകര്‍പ്പും ലഭിച്ചതോടെയാണ് പ്രവര്‍ത്തകര്‍ ശാന്തരായത്. തുടര്‍ന്ന് 12 മണിയോടെയാണ് ഭരണ സമിതി യോഗം ആരംഭിച്ചത്.
പൈപ്പുകള്‍ മോഷ്ടിക്കപ്പെട്ട സംഭവം പമ്പ് ഓപറേറ്റര്‍മാരില്‍ മാത്രം ഒതുങ്ങുന്നതല്ലെന്ന് ശ്രീരാജ് പറഞ്ഞു. ഇതില്‍ ഭരണ സമിതിയും, സെക്രട്ടറിയും ഉത്തരവാദികളാണ് ശുദ്ധജല വിതരണം മുടങ്ങിയിട്ടും പമ്പ് ഓപ്പറേറ്റര്‍മാര്‍ക്ക് മാസങ്ങളായി ശമ്പളം നല്‍കിയത് അനാവശ്യ ചെലവാണ്. ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ തനത് ഫണ്ടില്‍നിന്ന് പണം ചെലവിട്ട് വാഹനം വാങ്ങിയതും ദുര്‍വിനിയോഗമാണെന്നും ശ്രീരാജ് പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധ മറിയിച്ച് എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റിയും പ്രതികരിച്ചു. സമഗ്ര അന്വേഷണം വേണമെന്നും, കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."