കെജ്‌രിവാള്‍ അധികാരമേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അരവിന്ദ് കെജ്‌രിവാള്‍ അധികാരമേറ്റു. രാംലീല മൈതാനിയിലെ വന്‍ജനാവലിയെ സാക്ഷിയാക്കി നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ കെജ്‌രിവാളിനെ കൂടാതെ ആറു മന്ത്രിമാര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു. കഴിഞ്ഞ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മനീഷ് സിസോദിയ, സത്യേന്ദര്‍ ജെയ്ന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെഹ്്‌ലോട്ട്, ഇംറാന്‍ ഹുസൈന്‍, രാജേന്ദ്രപാല്‍ ഗൗതം എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്.
വിദ്യാഭ്യാസ പ്രവര്‍ത്തക അദിഷി മര്‍ലേന, രാഘവ് ചദ്ദ എന്നിവര്‍ മന്ത്രിസഭയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉണ്ടായില്ല. പഴയ മന്ത്രിസഭ നിലനിര്‍ത്തുക മാത്രമാണ് ചെയ്തിരിക്കുന്നത്. ഡല്‍ഹി ലെഫ്. ഗവര്‍ണര്‍ അനില്‍ ബെജാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
മന്ത്രിസഭയില്‍ വനിതകളാരുമില്ല. സംസ്ഥാനത്തെ ബി.ജെ.പി എം.പിമാര്‍ക്കും പ്രധാനമന്ത്രിക്കും ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തില്ല. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി വരാണസി സന്ദര്‍ശിക്കുന്നതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാനാകില്ലെന്ന് പ്രധാനമന്ത്രി അറിയിച്ചിരുന്നു. 'നിങ്ങള്‍ ആര്‍ക്കാണ് വോട്ട് രേഖപ്പെടുത്തിയത് എന്നത് വിഷയമല്ല. എല്ലാവര്‍ക്കും വേണ്ടി പണിയെടുക്കുന്നതില്‍ നിന്ന് നിങ്ങളുടെ പാര്‍ട്ടി ബന്ധങ്ങള്‍ എന്നെ തടയില്ല'- കെജ്‌രിവാള്‍ പറഞ്ഞു. എല്ലാവരും പറയുന്നു താന്‍ എല്ലാം സൗജന്യമാക്കുന്നുവെന്ന്. എന്നാല്‍, ലോകത്തിലെ ഏറ്റവും മികച്ച കാര്യമായ അമ്മയുടെ സ്‌നേഹം സൗജന്യമാണ്. കെജ്‌രിവാള്‍ ഡല്‍ഹിയിലെ ജനങ്ങളെ സ്‌നേഹിക്കുന്നു. ഈ സ്‌നേഹവും സൗജന്യമാണ്- അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."