വനത്തില്‍ കൃത്രിമ ജലാശയങ്ങള്‍ നിര്‍മിക്കും
കണ്ണൂര്‍: കാട്ടാനകള്‍ ദാഹജലം തേടി നാട്ടിലിറങ്ങുന്നത് തടയാന്‍ വനപ്രദേശങ്ങളില്‍ വെള്ളം എത്തിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍. വനംവകുപ്പിന്റെയും വനമേഖലകളിലെ ഗ്രാമപഞ്ചായത്തുകളുടെയും സഹകരണത്തോടെ ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. വനത്തിനുള്ളിലെ ജലസ്രോതസുകള്‍ പരമാവധി സംരക്ഷിക്കാനുള്ള അടിയന്തര നടപടികള്‍ വനംവകുപ്പുമായി ചേര്‍ന്ന് സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. വിശദമായ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് 13ന് പകല്‍ മൂന്നിന് പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസില്‍ ഈ മേഖലയിലെ തദ്ദേശസ്ഥാപന പ്രതിനിധികളുടെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും. പി.പി ദിവ്യ, കെ.പി ജയബാലന്‍, വി.കെ സുരേഷ്ബാബു, മുഹമ്മദ് യൂസഫ്, സുനില്‍ പാമിഡി, എ.പി ഇംതിയാസ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."