HOME
DETAILS

റിയാദ് നവോദയ 'ദശോത്സവം സീസൺ 2'ഘടിപ്പിച്ചു

  
backup
February 17 2020 | 09:02 AM

%e0%b4%b1%e0%b4%bf%e0%b4%af%e0%b4%be%e0%b4%a6%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%8b%e0%b4%a6%e0%b4%af-%e0%b4%a6%e0%b4%b6%e0%b5%8b%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b5%e0%b4%82-%e0%b4%b8%e0%b5%80
റിയാദ്: പ്രവാസികൾ വിയർപ്പൊഴുക്കി അധ്വാനിക്കുന്നതിന്റെ ഗുണഫലം അനുഭവിക്കുന്നത് കേരളമാണെന്ന് കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ പറഞ്ഞു. . റിയാദ് നവോദയയുടെ പത്താം വാർഷികാഘോഷമായ ദശോത്സവം സീസൺ 2 ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരുപാട് കലാകാരന്മാരും പ്രതിഭാധനരും പ്രവാസ ഭൂമിയിൽ ജീവിക്കുന്നുണ്ട്, അവരുടെ അഭാവം കേരളം നേരിടുന്ന നഷ്ടം കൂടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  പ്രസിഡൻറ് ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. സെക്രട്ടറി രവീന്ദ്രൻ സംഘടനയുടെ റിപ്പോർട്ട് അവതരിപ്പിച്ചു.  ബാബുജി, വിക്രമലാൽ, അഷ്‌റഫ് വടക്കേവിള, സത്താർ കായംകുളം, ജയൻ കൊടുങ്ങല്ലൂർ, അഡ്വ. അജിത്, സലിം കളക്കര, ജോസഫ് അതിരുങ്കൽ, നെബു വർഗ്ഗീസ്, യഹിയ സഫാമക്ക, ഷാജു വാളപ്പൻ , സബീന എം സാലി സംസാരിച്ചു

പിന്നണി ഗായകൻ കൊല്ലം അഭിജിത്തിന്റെ നേതൃത്വത്തിൽ ഗാനമേളയിൽ  ആർ എം സിയിലെ ഗായകസംഘവും ഒത്തു ചേർന്നു.  സുരേഷ് സോമൻ വീഡിയോ പ്രൊഫൈൽ അവതരിപ്പിച്ചു.
അനിൽ പിരപ്പൻകോട്, അഞ്ജു സജിൻ അതിഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി. നവോദയ ലോഗോ ഡിസൈൻ ചെയ്ത സുനിൽ വേളാവൂരിന്‌ (ബഹ്‌റൈൻ) ഉപഹാരം നൽകി. "പ്രൗഡ് റ്റു ബി ആൻ ഇന്ത്യൻ" ക്വിസ് മത്സരത്തിൽ വിജയിച്ച നവോദയ കുടുംബവേദി വിദ്യാർത്ഥി മുഹമ്മദ് അക്മൽ ആരിഫിനെ ആദരിച്ചു.
അനാഥൻ എന്ന കവിതയെ ആസ്പദമാക്കി അവതരിപ്പിച്ച രംഗാവിഷ്‌കാരം,   വലയിൽ വീണ കിളികൾ എന്ന കവിതയുടെ നൃത്താവിഷ്‌കാരം റിയാദ് മലയാളി ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് മിന്നാമിന്നി ഗാവൽസ് കൂട്ടം അവതരിപ്പിച്ചു.  നവോദയ ഗായകസംഘം അവതരിപ്പിച്ച സംഘഗാനങ്ങൾ, ഡി 5 ഡാൻസ് ഫെയിം ഹരിപ്രിയയും സഹോദരനും കാഴ്ചവെച്ച നൃത്തങ്ങൾ, അലിഫ് സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ഒപ്പന, മിന്നാമിന്നി ഗാവൽസ്‌കൂട്ടം   അവതരിപ്പിച്ച മാർഗ്ഗം കളി, ദേവികാ നൃത്ത കലാക്ഷേത്ര അവതരിപ്പിച്ച തിരുവാതിര, വൈദേഹി നൃത്ത വിദ്യാലയം അവതരിപ്പിച്ച സെമിക്ലാസ്സിക്കൽ നൃത്തം തുടങ്ങിയവയും അരങ്ങേറി. സമ്മാന കൂപ്പണുകളുടെ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു.  കുമ്മിൾ സുധീർ സ്വാഗതവും സുരേഷ് സോമൻ നന്ദിയും പറഞ്ഞു. 
 
 
 
 
3 Attachments
 
 
 
 
 
 
 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമും മാതാവും നേരിൽ കണ്ടു, 18 വർഷങ്ങൾക്കുശേഷം

Kerala
  •  a month ago
No Image

ഐ.എ.എസ് തലപ്പത്തെ പോര് രൂക്ഷമാകുന്നു

Kerala
  •  a month ago
No Image

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

National
  •  a month ago
No Image

ഒരേ പദ്ധതിക്കാണ് ഭൂമി ഏറ്റെടുക്കുന്നതെങ്കില്‍ ഏകീകൃത നഷ്ടപരിഹാരത്തിന് അര്‍ഹത: ഹൈക്കോടതി

Kerala
  •  a month ago
No Image

കൊച്ചിയില്‍ നടന്നത് ലഹരി പാര്‍ട്ടിയെന്നുറപ്പിച്ച് പൊലിസ്; ഓം പ്രകാശ് താമസിച്ച ഹോട്ടല്‍ മുറിയില്‍ കൊക്കെയ്ന്‍ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറന്‍സിക് റിപ്പോര്‍ട്ട്

Kerala
  •  a month ago
No Image

വഖ്ഫ് കൈയേറ്റങ്ങളെ വര്‍ഗീയ പ്രചാരണായുധമാക്കി സംഘ്പരിവാര്‍

Kerala
  •  a month ago
No Image

ഹയർ സെക്കൻഡറി കമ്യൂണിക്കേറ്റീവ് ഇംഗ്ലിഷ് തസ്തിക: പി.ജി ഡിപ്ലോമ യോഗ്യതയാക്കാൻ നീക്കം

Kerala
  •  a month ago
No Image

ഇസ്രാഈലിലേക്ക് 90-ലധികം റോക്കറ്റുകൾ തൊടുത്ത് ഹിസ്ബുല്ല; നിരവധി പേർക്ക് പരുക്ക്

International
  •  a month ago
No Image

ഇരിക്കൂർ സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

Kuwait
  •  a month ago
No Image

കറന്റ് അഫയേഴ്സ്-11-11-2024

PSC/UPSC
  •  a month ago