HOME
DETAILS

ജാര്‍ഖണ്ഡില്‍ ആദ്യഘട്ട വോട്ടെടുപ്പ് നാളെ

  
Web Desk
November 12, 2024 | 4:23 AM

Jharkhand Assembly Elections Phase One Voting Begins Amidst Intense Campaigns and Controversy Over Fake Ads

റാഞ്ചി: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഘട്ടം വോട്ടെടുപ്പ് നാളെ. 43 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 685 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നലെ അവസാനിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജാര്‍ക്കണ്ട് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തുടങ്ങിയവര്‍ പ്രചാരണം നയിച്ചു. ആദിവാസി വോട്ടുകളില്‍ കണ്ണുനട്ട് വിവിധ പദ്ധതികളാണ് ഇന്‍ഡ്യാ സഖ്യവും ബി.ജെ.പിയും ജാര്‍ക്കണ്ടില്‍ പ്രഖ്യാപിച്ചത്. പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ നുഴഞ്ഞുകയറ്റവും അഴിമതിയും ബി.ജെ.പി ആയുധമാക്കിയപ്പോള്‍ ജാതി സെന്‍സസും ആദിവാസി ക്ഷേമവുമാണ് ഇന്‍ഡ്യാ സഖ്യം മുഖ്യമായും ഉയര്‍ത്തിപ്പിടിച്ചത്. അവശേഷിക്കുന്ന മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നവംബര്‍ 20ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 23ന്.

വ്യാജ പരസ്യം: കമ്മിഷന് പരാതി നല്‍കി കോണ്‍ഗ്രസ്
റാഞ്ചി: ഇന്‍ഡ്യ സഖ്യനേതാക്കളെ മോശമായി ചിത്രീകരിച്ച് ബി.ജെ.പി പരസ്യം നല്‍കിയതായി കോണ്‍ഗ്രസ്. വ്യാജ പരസ്യം മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി.

ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നീ പാര്‍ട്ടികളുടെ നേതാക്കളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പരസ്യം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. നവംബര്‍ 9ന് ബി.ജെ.പി ഫോര്‍ ജാര്‍ഖണ്ഡ് എന്ന ഫെയ്‌സ് ബുക്ക് പേജിലാണ് വ്യാജ പരസ്യം പ്രസിദ്ധീകരിച്ചത്. ഇത്സ പിന്നീട് വിവിധ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചതായും കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ പറയുന്നു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ക്കെതിരേ വ്യാജ പ്രചരണം നടത്തുന്നതിനെതിരേ നടപടി വേണമെന്ന ആവശ്യവും പരാതിയിലുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ രണ്ടാമത്തെ മുൻകൂർ ജാമ്യഹരജിയിൽ വിധി ഇന്ന് 

Kerala
  •  3 days ago
No Image

ഇന്‍ഡിഗോയ്‌ക്കെതിരെ നടപടി; പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ നീക്കം

National
  •  4 days ago
No Image

എറണാകുളം മലയാറ്റൂരിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി; ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു

Kerala
  •  4 days ago
No Image

സ്ത്രീപള്ളിപ്രവേശ വിവാദം മത യുക്തിവാദികളുടെ സൃഷ്ടി: സുന്നി നേതാക്കൾ

Kerala
  •  4 days ago
No Image

കള്ളവോട്ട് ആരോപണത്തിന് പിന്നാലെ സംഘര്‍ഷം; ഇടുക്കി വട്ടവടയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ 

Kerala
  •  4 days ago
No Image

ചെങ്കോട്ട സ്‌ഫോടനം; ഒരാള്‍ കൂടി പിടിയില്‍ 

National
  •  4 days ago
No Image

In Depth Story : ഗാന്ധിയുടെ ഗ്രാമ സ്വരാജിലൂടെ പൂർണ്ണ സ്വരാജ് എന്ന ആശയം; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഇന്നത്തെ നിലയിൽ എത്തിച്ചതിനു പിന്നിലെ ബുദ്ധി

Kerala
  •  4 days ago
No Image

അബൂദബി അല്‍ റീമില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

uae
  •  4 days ago
No Image

എറണാകുളത്ത് കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവര്‍ത്തകന്‍ പൊലിസ് പിടിയില്‍ 

Kerala
  •  4 days ago
No Image

ആര്‍എസ്എസ് സമത്വത്തെ പിന്തുണക്കുന്നില്ല; സംഘപരിവാറിനെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി 

National
  •  4 days ago