തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പൊലിസ് പരിശോധന
കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ പൊലിസ് പരിശോധന. രാമേശ്വരത്ത് നിന്നടക്കം നിരവധിപേര്‍ ആസ്‌ത്രേലിയയില്‍ പോകുന്നതിനായി കൊച്ചിയിലെത്തിയെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പരിശോധന. ഡല്‍ഹിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത ഇടനിലക്കാരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ആസ്‌ത്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ പകുതിയിലധികംപേര്‍ തമിഴ് സംസാരിക്കുന്നവരായിരുന്നു.
തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ നിന്നുളളവരും ശ്രീലങ്കയില്‍ താമസിക്കുന്ന തമിഴ് വംശജരും ഇക്കൂട്ടത്തിലുണ്ട്. ഗുരുവായൂരിലും കൊടുങ്ങല്ലൂരിലും ഇവര്‍ താമസിച്ച ലോഡ്ജുകളില്‍നിന്ന് ഇത്തരം തിരിച്ചറിയല്‍ രേഖകള്‍ ലഭിച്ചിട്ടുണ്ട്.
ഇതേത്തുടര്‍ന്നാണ് രാമേശ്വരത്തടക്കമുള്ള തമിഴ്‌നാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാംപുകളില്‍ അന്വേഷണസംഘം പരിശോധന നടത്തിയത്. ആസ്‌ത്രേലിയയിലേക്ക് പോകുന്നതിനായി കൊച്ചിയിലെത്തിയ ഇരുനൂറോളം പേരില്‍ പകുതിയോളം ആളുകള്‍ക്ക് ബോട്ടിലെ തിരക്കുമൂലം പോകാനായില്ലെന്നാണ് സൂചന. ഇവര്‍ സ്വദേശങ്ങളിലേക്ക് മടങ്ങിയെന്നാണ് കരുതുന്നത്.
പല അഭയാര്‍ഥി ക്യാംപുകളിലുമുള്ള നിരവധിപ്പേരെ ഡിസംബര്‍ അവസാനവാരം മുതല്‍ കാണാനില്ലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനിടെ കസ്റ്റഡിയിലുള്ള നാലുപേരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
മുഖ്യ ഇടനിലക്കാരന്‍ ശ്രീകാന്തന്റെ സുഹൃത്തും ബോട്ടുവാങ്ങുന്നതില്‍ പങ്കാളിയുമായ അനില്‍കുമാര്‍, ഡല്‍ഹിയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രഭു എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്.
പ്രാദേശിക സഹായത്തിന്റെ
കാര്യത്തിലും പൊലിസ് അന്വേഷണം
കൊടുങ്ങല്ലൂര്‍: സുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പൊലിസ് അന്വേഷണം. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ മത്സ്യബന്ധന കേന്ദ്രത്തില്‍നിന്നും ബോട്ടില്‍ യാത്ര തിരിച്ചത് ആരുമറിയാതെയാണെന്ന് വിശ്വസിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ തയാറല്ല. കേരളത്തിന് പുറത്ത് നിന്നുമെത്തിയവര്‍ കേരളത്തിലെ മത്സ്യഗ്രാമത്തില്‍നിന്നും സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കില്‍ അതിനു പിറകില്‍ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന നിഗമനത്തിലാണ് പൊലിസ്. മുനമ്പം, മാല്യങ്കര തുടങ്ങിയ മത്സ്യബന്ധന കേന്ദ്രങ്ങള്‍ പൊതുവെ ജനത്തിരക്കേറിയ പ്രദേശമാണ്. ഇവിടെ നിന്നുമാണ് 230 മുതിര്‍ന്നവരും പുറമെ കുട്ടികളും കടല്‍യാത്ര ആരംഭിച്ചത്. മത്സ്യബന്ധന ബോട്ടില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ യാത്ര തിരിക്കുന്നത് ആരുടെയെങ്കിലും ശ്രദ്ധയില്‍ പെടാതിരിക്കില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍.
രാത്രിയിലാണ് ഇവര്‍ പുറപ്പെട്ടതെങ്കില്‍ പോലും ഇത്രയധികം ആളുകള്‍ സംഘം ചേര്‍ന്ന് പരിചയമില്ലാത്ത സ്ഥലത്തെത്തി സമുദ്രാതിര്‍ത്തി കടന്നത് സുരക്ഷാ സംവിധാനങ്ങളുടെ പരാജയമായാണ് വിലയിരുത്തപ്പെടുക. ഈ സാഹചര്യത്തില്‍ മനുഷ്യക്കടത്തിന് നാട്ടില്‍നിന്നും സഹായം ലഭിച്ചിരിക്കാനുള്ള സാധ്യതയെ കുറിച്ച് വിശദമായ അന്വേഷണമാണ് പൊലിസ് നടത്തുന്നത്. അതുവഴി കേസില്‍ വഴിത്തിരിവുണ്ടാകുമെന്നും പൊലിസ് പ്രതീക്ഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."