HOME
DETAILS
MAL
ബജറ്റ് ചോര്‍ന്ന സംഭവം: ധനമന്ത്രി രാജി വെക്കണമെന്ന് കുമ്മനം
backup
March 03 2017 | 10:03 AM
കോട്ടയം: സര്‍ക്കാറിന്റേത് യാഥാര്‍ഥ്യബോധമില്ലാത്ത കിഫ്ബി ബജറ്റെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ബജറ്റ് ചോര്‍ന്നത് വിശ്വാസ്യതയും പവിത്രതയും തകര്‍ത്തുവെന്നും ഉത്തരവാദിത്വം ഏറ്റെടുത്ത് ധനകാര്യ മന്ത്രി രാജിവെയ്ക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതികള്‍ ബജറ്റിലില്ല. നോട്ട് നിരോധമെന്ന കാരണം പറഞ്ഞ് ഉത്തരവാദിത്വത്തില്‍ നിന്നും ധനമന്ത്രി ഒളിച്ചോടുകയാണ്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുമ്പോഴും കേന്ദ്രപദ്ധതികള്‍ക്ക് സമാനമായ ബജറ്റാണ് അവതരിപ്പിച്ചതെന്നും കുമ്മനം കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."