എസ്.വൈ.എസ് സേവ് കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ഡേ ആചരിച്ചു
കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റായി നിലനിര്‍ത്തണമെന്നാവശ്യപ്പെട്ട് സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സേവ് കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ഡേ ആചരിച്ചു.
കേരളത്തിലെ ഹാജിമാരില്‍ 85 ശതമാനവും മലബാര്‍ പ്രദേശത്തുനിന്നുള്ളവരായതിനാല്‍ എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ട് വരണമെന്ന ഇ-മെയില്‍ സന്ദേശം കേന്ദ്ര വിദേശകാര്യ മന്ത്രി, കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രി, കേന്ദ്ര ഹജ്ജ് കമ്മിറ്റി എന്നിവര്‍ക്ക് അയച്ചു.
എസ്.വൈ.എസ് ശാഖാകമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടനാ പ്രവര്‍ത്തകരും പൊതുജനങ്ങളും സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അധ്യാപകരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പേരുടെ ഇ-മെയില്‍ സന്ദേശമാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്ക് ഇന്നലെ അയച്ചത്.
സംസ്ഥാന തല ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എസ്.വൈ.എസ്.സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, ട്രഷറര്‍ ഹാജി കെ. മമ്മദ് ഫൈസി, വര്‍ക്കിങ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സെക്രട്ടറി കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, പി.കെ.എ ലത്വീഫ് ഫൈസി, ബി.എസ്.കെ തങ്ങള്‍, എം. അബ്ദുല്‍ഹമീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."