HOME
DETAILS
MAL
മഹാരാഷ്ട്രയില്‍ എന്‍.പി.ആര് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ
backup
February 18 2020 | 13:02 PM
മഹാരാഷ്ട്രയില്‍ എന്‍.പി.ആര് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. എന്‍.പി.ആര് എന്നത് സെന്‍സസ് ആണെന്നും ഇത് ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കില്ലെന്നും താക്കറെ പറഞ്ഞു. എന്നാല്‍ പൗരത്വ നിയമവും എന്‍.ആര്.സിയും നടപ്പാക്കില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ശിവസേനയുടെ തീരുമാനം എന്‍.പി.ആറിനെതിരെ ദേശീയ തലത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുന്ന കോണ്‍ഗ്രസിനെ വെട്ടിലാക്കും. കേരളവും പശ്ചിമ ബംഗാളും എന്‍.പി.ആര് നടപ്പാക്കില്ലെന്ന് വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് സംസ്ഥാനങ്ങള്‍ എന്തുകൊണ്ട് ഇത്തരം തീരുമനമെടുക്കുന്നില്ലെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
കോണ്‍ഗ്രസ് എന്‍.സി.പി ശിവസേന സഖ്യ സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ എന്‍.പി.ആര് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ പ്രതിസന്ധിയിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."