ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതില്‍ വ്യാപാര സംഘടനകള്‍ മുഖ്യ പങ്കുവഹിച്ചു: എളമരം കരീം
കോഴിക്കോട്: ഹര്‍ത്താല്‍ മോശം സമരമാര്‍ഗമല്ലെന്നും എന്നാല്‍ അതു നടത്തുന്നവര്‍ സ്വയം മര്യാദ പാലിക്കണമെന്നും എളമരം കരീം എം.പി അഭിപ്രായപ്പെട്ടു. കോഴിക്കോടിനെ കലാപഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യവുമായി എല്‍.ഡി.എഫ് മുതലക്കുളത്തു സംഘടിപ്പിച്ച മതനിരപേക്ഷ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര സംഘടനകളാണ് കേരളത്തില്‍ ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതില്‍ ഏറ്റവും വലിയ പങ്കുവഹിച്ചവത്. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകള്‍ നടത്തിയതും വ്യാപാരികളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആര്‍ക്കും ചെലവില്ലാതെ എളുപ്പം നടത്താവുന്ന സമരമാര്‍ഗമാണ് ഹര്‍ത്താല്‍. എന്നാല്‍ ഉത്തരവാദിത്തത്തോടെ ഇതു നടത്താന്‍ പ്രഖ്യാപിച്ചവര്‍ തയാറാകണം. മുഖംമറച്ച് കുറുവടിയുമേന്തി ഹര്‍ത്താലില്‍ തെരുവിലിറങ്ങിയത് ജനങ്ങളെ വര്‍ഗീയ കലാപത്തിലൂടെ ഭിന്നിപ്പിക്കാനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മിഠായിത്തെരുവിലെ മാരിയമ്മന്‍കോവിലില്‍ നിന്ന് മുസ്‌ലിംകള്‍ക്കെതിരേ കൊലവിളി നടത്തിയവര്‍ ഗുജറാത്ത് കലാപം, ബാബരി മസ്ജിദ് പൊളിക്കല്‍ എന്നിവക്ക് നേതൃത്വം നല്‍കിയവരുടേതിനു തുല്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പി.കെ നാസര്‍ അധ്യക്ഷനായി. പി. മോഹനന്‍, ആര്‍. ശശി, കെ. ലോഹ്യ, അഡ്വ. എന്‍.പി സൂര്യനാരായണന്‍, എന്‍.സി മോയിന്‍കുട്ടി, പി.പി രവീന്ദ്രന്‍, അബ്ദുല്‍ അസീസ്, എന്‍.കെ ഹമീദ്, സി.കെ വിജയന്‍, കെ. സുനില്‍കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."