പരീക്ഷ; ചൈല്‍ഡ്‌ലൈനിന്റെ നിര്‍ദേശങ്ങള്‍
മലപ്പുറം: വേനല്‍ച്ചൂടും പരീക്ഷാച്ചൂടും കനത്തതോടെ വിദ്യാര്‍ഥികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും ആത്മവിശ്വാസത്തോടെ പൊതുപരീക്ഷകളെ നേരിടാന്‍ കുട്ടികളെ പ്രാപ്തരാക്കുന്നതിനും ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശങ്ങള്‍:
1. തിളപ്പിച്ചാറിയ വെള്ളം വീട്ടില്‍നിന്നു നിര്‍ബന്ധമായും കൊടുത്തയക്കുക. നിലവാരമില്ലാത്ത പ്ലാസ്റ്റിക് ബോട്ടിലുകള്‍ കഴിവതമും ഒഴിവാക്കാന്‍ ശ്രമിക്കുക.
2. പകര്‍ച്ചവ്യാധികളും നിര്‍ജലീകരണവും ഉണ്ടാകാതിരിക്കാന്‍ ധാരാളം തിളപ്പിച്ചാറിയ വെള്ളം നല്‍കുക.
3. പുറത്തുനിന്നുള്ള ഭക്ഷണങ്ങളും പാനീയങ്ങളും തീര്‍ത്തും ഒഴിവാക്കുക.
4. സ്‌കൂളില്‍ ശുദ്ധമായ വെള്ളത്തിന്റെ ലഭ്യത ഉറപ്പുവരുത്തുക.
5. ആവശ്യമായ ഉറക്കം, വിശ്രമം എന്നിവ ഉറപ്പുവരുത്തുക.
6. പഠനത്തില്‍നിന്നു പെട്ടെന്നു ശ്രദ്ധതിരിക്കുന്ന ശബ്ദകോലാഹലങ്ങളും മറ്റും ഉണ്ടാകാതെ ശ്രദ്ധിക്കുക.
7. അതാതു ദിവസത്തെ പരീക്ഷകളെ വിലയിരുത്തി കുട്ടിയെ കുറ്റപ്പെടുത്താതെ അടുത്ത ദിവസത്തെ പരീക്ഷയ്ക്കു സജ്ജ്മാകുക
9. വീട്ടില്‍ സന്തോഷകരവും ശാന്തവും സൗഹൃദപരവുമായ അന്തരീക്ഷം സൃഷ്ടിക്കുക.
10. ആരോഗ്യകരവും, പെട്ടെന്ന് ദഹിക്കുന്നതുമായ ഭക്ഷണം നല്‍കുക
11. ഗുണകരമായതും പ്രായത്തിനനുയോജ്യമായതുമായ സമ്മാനങ്ങള്‍ മാത്രം വാഗ്ദാനം നല്‍കുക.
രാഷ്ട്രീയ പാര്‍ട്ടികള്‍, ക്ലബുകള്‍, മതസംഘടനകള്‍ തുടങ്ങിയവയുടെ പൊതുപരിപാടികള്‍ യാത്രാ സൗകര്യത്തെയും പരീക്ഷകളെയും ബാധിക്കാത്ത രീതിയില്‍ ക്രമീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."