ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ലോക സ്കോളേഴ്സ് കപ്പില്‍ മികവ് പുലര്‍ത്തി
സെന്റ് ക്രിസ്റ്റഫര്‍ സ്കൂളില്‍ അടുത്തിടെ നടന്ന ലോക സ്കോളേഴ്സ് കപ്പിന്റെ ബഹ്റൈന്‍ റൗണ്ടില്‍ ഇന്ത്യന്‍ സ്കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ ബാല ശ്രീവത്സവ് യെറാമിലി , നന്ദിതാ ദിലീപ് , കാര്‍ത്തിക സുരേഷ് എന്നിവര്‍ മികച്ച വിജയം നേടി. സീനിയര്‍ ഡിവിഷനില്‍ 3 ട്രോഫികളും 24 സ്വര്‍ണവും 7 വെള്ളിയും നേടി ടീം ഒമ്പതാം സ്ഥാനം കരസ്ഥമാക്കി. ഇനി നടക്കുന്ന സ്കോളേഴ്സ് കപ്പിന്റെ ആഗോള റൗണ്ടിലേക്ക് അവര്‍ യോഗ്യത നേടി. ടീം അംഗങ്ങളുടെ വ്യക്തിഗത പ്രകടനം വിലയിരുത്തുമ്പോള്‍ നന്ദിതാ ദിലീപ് 10 സ്വര്‍ണവും 2 വെള്ളിയും മികച്ച സ്കോളര്‍ വിഭാഗത്തില്‍ അഞ്ചാം സ്ഥാന ട്രോഫിയുംനേടി.
ബാല ശ്രീവത്സവ് യെരാമിലി 9 സ്വര്‍ണവും 3 വെള്ളിയും മികച്ച സ്കോളര്‍ വിഭാഗത്തില്‍ മികച്ച അഞ്ചാം സ്ഥാന ട്രോഫിയും നേടി. കാര്‍ത്തിക സുരേഷ് 5 സ്വര്‍ണവും 2 വെള്ളിയും നേടി .
ഇതിനുപുറമെ സ്കൂള്‍, ഗ്രൂപ് ചര്‍ച്ചയിലും സഹകരണ രചനയിലും മൂന്നാം സ്ഥാന ട്രോഫി നേടി . 12 ലധികം സ്കൂളുകളെ പ്രതിനിധീകരിച്ച് 750 ല്‍ അധികം സ്കോളര്മാര് പങ്കെടുത്ത സഭയില്‍ ഇന്ത്യന്‍ സ്കൂളിനെ പ്രതിനിധീകരിക്കുന്ന ഒരേയൊരു ടീം എന്ന നിലയില്‍ മാതൃകാപരമായ പ്രകടനം നടത്താന്‍ ടീമിന് കഴിഞ്ഞു. ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് പ്രിന്‍സ് എസ് നടരാജന്, സെക്രട്ടറി സജി ആന്റണി, പ്രിന്‍സിപ്പല്‍ വി ആര് പളനിസ്വാമി എന്നിവര്‍ വിദ്യാര്‍ത്ഥികളുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."