വെസ്റ്റര്‍ഡാം കപ്പലിലെ യാത്രക്കാര്‍ക്ക് കൊറോണയില്ല; മലയാളികളും സുരക്ഷിതര്‍
സ്വന്തം ലേഖിക
കൊച്ചി: കൊറോണ ഭീതി കാരണം ആഫ്രിക്കന്‍ രാജ്യമായ കംബോഡിയയില്‍ അടുപ്പിക്കേണ്ടി വന്ന വെസ്റ്റര്‍ഡാം കപ്പലിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.
കപ്പലില്‍ ജീവനക്കാരായി ഉണ്ടായിരുന്ന മലയാളികളും സുരക്ഷിതരാണ്. പരിശോധനാഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് വിനോദസഞ്ചാരികളെല്ലാം ഇന്നലെ സ്വദേശത്തേക്ക് മടങ്ങി. 19 ദിവസം നീണ്ട ഭീതിയാണ് ഇതോടെ ഒഴിഞ്ഞുപോയത്.
എക്സിക്യൂട്ടീവ് ഷെഫും കോട്ടയം സ്വദേശിയുമായ ബിറ്റ കുരുവിള, കൊല്ലം സ്വദേശി മണിലാല്‍, തൊടുപുഴയില്‍ നിന്നുള്ള സിജോ, വൈക്കം സ്വദേശി അനൂപ് എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍.
കംബോഡിയയില്‍ അടുപ്പിക്കുമ്പോള്‍ 236 യാത്രക്കാരും 747 ജീവനക്കാരുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. കൊറോണ ഭീതിമൂലം ജപ്പാന്, ഫിലിപ്പൈന്‍സ്, തായ്വാന്, തായ്ലാന്ഡ്, ഗ്വാം എന്നീ 5 രാജ്യങ്ങളിലെ തുറമുഖങ്ങളില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെടുകയായിരുന്നു.
തുടക്കത്തില്‍ 2257 യാത്രക്കാരാണ് കപ്പലിലുണ്ടായിരുന്നത്. 13 ദിവസം നടുക്കടലില്‍ കഴിയേണ്ടി വന്ന വെസ്റ്റര്‍ഡാം എന്ന ആഡംബര കപ്പലിന് കഴിഞ്ഞ 13നാണ് കംബോഡിയന്‍ സര്‍ക്കാര്‍ പ്രവേശനാനുമതി നല്‍കിയത്.
പരിശോധനാ ഫലങ്ങളെല്ലാം നെഗറ്റീവായപ്പോഴാണ് എല്ലാവര്ക്കും വീണ്ടും ജീവന് തിരിച്ചു കിട്ടിയതെന്ന് ബിറ്റ പറഞ്ഞു.
കാര്‍ണിവല്‍ കോര്‍പറേഷന്റെ കീഴിലുള്ള ഹോളണ്ട് അമേരിക്കലൈനിന്റെ ഉടമസ്ഥതയിലുള്ളതാണ് വെസ്റ്റര്‍ഡാം എന്ന ആഡംബരക്കപ്പല്‍ .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."