
160 കോടീശ്വരന്മാര്‍, 126 കുറ്റവാളികള്‍; യു.പിയില്‍ ഇന്ന് ജനവിധി തേടുന്നത് 'ചില്ലറ'ക്കാരല്ല
ലഖ്‌നോ: കൊടുംകുറ്റവാളികളും ശതകോടീശ്വരന്മാരുമടങ്ങുന്ന സ്ഥാനാര്‍ഥികളെ കൊണ്ട് കൂടി ശ്രദ്ധ നേടുകയാണ് യു.പി ആറാംഘട്ട തെരഞ്ഞെടുപ്പ്. കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ 'ബാഹുബലികളെ'തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അങ്കത്തിനിറക്കിയിരിക്കുന്നത്.
ആകെ 635 സ്ഥാനാര്‍ഥികളില്‍ 160 പേര്‍ ഒരു കോടിയിലേറെ പ്രഖ്യാപിത സ്വത്തുവകകള്‍ സ്വന്തമായുള്ളവരാണ്. പാര്‍ട്ടി അടിസ്ഥാനത്തില്‍ ബി.എസ്.പിക്കാണ് ഏറ്റവും കൂടുതല്‍ കോടീശ്വരന്മാരുള്ളത്. 35 പേരാണിത്. 33 കോടീശ്വരന്മാരുമായി തൊട്ടുപിന്നില്‍ ബി.ജെ.പിയുമുണ്ട്. എസ്.പിയുടെ 28ഉം കോണ്‍ഗ്രസിന്റെ ആറും ആര്‍.എല്‍.ഡിയുടെ എട്ടും പേര്‍ കോടീശ്വരന്മാരാണ്. ഇതിനു പുറമെ 23 സ്വതന്ത്ര കോടീശ്വരന്മാരും മത്സരരംഗത്തുണ്ട്.
118 കോടി രൂപയുടെ സ്വത്തുവകകളുള്ള ഗുദ്ദു ജമാലി എന്ന ഷാഹ് ആലമാണ് ഏറ്റവും വലിയ സമ്പന്നന്‍. രണ്ടാം സ്ഥാനത്ത് വിനയ്ശങ്കറും(67 കോടി) മൂന്നാം സ്ഥാനത്ത് ഐജാജ് അഹ്മദും(52 കോടി) ആണുള്ളത്. മൂവരും ബി.എസ്.പി സ്ഥാനാര്‍ഥികളാണ്. അതേസമയം, ഒരു സ്വത്തുമില്ലെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയ മൂന്നുപേരും മത്സരരംഗത്തുണ്ട്.
ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. 126 പേര്‍ കുറ്റവാളികളാണെന്നു സത്യവാങ്മൂലത്തില്‍ സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ 109 പേരും കൊടുംകുറ്റവാളികളാണ്. കൊലപാതകം, കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീകള്‍ക്കെതിരേയുള്ള കുറ്റകൃത്യം തുടങ്ങിയ ഭീകരകുറ്റങ്ങളാണ് ഇവര്‍ക്കെതിരേയുള്ളത്.
കുറ്റവാളികളുടെ എണ്ണത്തിലും ബി.എസ്.പിയാണു മുന്നിലുള്ളത്. 24 പേര്‍. ബി.ജെ.പി 18ഉം എസ്.പി 15ഉം ആര്‍.എല്‍.ഡി അഞ്ചും സി.പി.ഐ നാലും കോണ്‍ഗ്രസ് മൂന്നും കുറ്റവാളികളെ മത്സരരംഗത്തിറക്കിയപ്പോള്‍ 22 പേര്‍ സ്വതന്ത്രരായും ജനവിധി തേടുന്നു.
വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ 229 പേരുടെ യോഗ്യത അഞ്ചുമുതല്‍ 12 വരെ ക്ലാസ് പഠനമാണ്. 338 പേര്‍ക്ക് ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ട്. 38 പേര്‍ സാക്ഷരരാണെന്നു വെളിപ്പെടുത്തിയപ്പോള്‍ മൂന്ന് നിരക്ഷരരും മത്സരിക്കാനുണ്ട്. ആകെ സ്ഥാനാര്‍ഥികളില്‍ വെറും 60 പേര്‍ മാത്രമാണു സ്ത്രീകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഹമാസ് കമാൻഡർ ഉൾപ്പെടെ ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
International
• 4 hours ago
ഗയയിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥികളുടെ അടിപിടി; അധ്യാപകനെ രക്ഷിതാക്കൾ മർദിച്ചു, സ്കൂൾ യുദ്ധക്കളമായി
National
• 4 hours ago
കോഴിക്കോട്; കാട്ടുപഴം കഴിച്ച് മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
Kerala
• 4 hours ago
19 വർഷം പോലീസിനെ വെട്ടിച്ച് ഒളിവിൽ; തങ്കമണിയിലെ ബിനീത ഒടുവിൽ പിടിയിൽ
Kerala
• 5 hours ago
സേവാഭാരതിയുടെ പരിപാടിയിൽ ഉദ്ഘാടകനായി കോഴിക്കോട് സർവകലാശാല വി.സി
Kerala
• 5 hours ago
കത്തിച്ച് കുഴിച്ചിട്ടത് ബലാത്സംഗത്തിന് ഇരയായ സ്ത്രീകളുടെയും പെൺകുട്ടികളുടെയും അനേകം മൃതദേഹങ്ങൾ; കർണാടകയിലെ ശുചീകരണ തൊഴിലാളിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ 11 വർഷത്തെ ഒളിവിന് ശേഷം
National
• 5 hours ago
ട്രെയിൻ യാത്രക്കിടെ ഡോക്ടര്‍ക്ക് വയറുവേദന; ഹെൽപ്‌ലൈനിൽ വിളിച്ചപ്പോൾ യോഗ്യതയില്ലാത്ത ടെക്നിഷ്യൻ തെറ്റായ ആന്റിബയോട്ടിക് നൽകി
National
• 6 hours ago
സ്കൂൾ സമയമാറ്റം പുന:പരിശോധിക്കണം; എസ്.കെ.എസ്.എസ്.എഫ്
organization
• 7 hours ago
ബ്രിക്സ് ഉച്ചകോടിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കണമെന്ന ശക്തമായ നിലപാടുമായി ഇന്ത്യ
International
• 7 hours ago
പുല്‍പ്പള്ളി സി.പി.എമ്മിലെ തരംതാഴ്ത്തല്‍; ശില്‍പശാലയിലും ജില്ലാ നേതൃത്വം വിളിച്ച യോഗത്തിലും ആളില്ല
Kerala
• 7 hours ago
സമയം തീരുന്നു; നാട്ടിൽ സ്ഥിര സർക്കാർ ജോലി നേടാം; വേഗം അപേക്ഷിച്ചോളൂ
latest
• 7 hours ago
ആർഎസ്എസിന്റെ സ്കൂൾ യോഗി ആദിത്യനാഥിന്റെ വാഗ്ദാനം തള്ളി; ഫീസ് ഇളവ് നിഷേധിച്ചതോടെ ഏഴാം ക്ലാസുകാരിയുടെ ഐഎഎസ് മോഹം പ്രതിസന്ധിയിൽ
National
• 7 hours ago
12 വർഷം ജോലിക്ക് എത്താതെ 28 ലക്ഷം ശമ്പളം; മധ്യപ്രദേശ് പോലീസ് കോൺസ്റ്റബിളിനെതിരെ അന്വേഷണം
National
• 8 hours ago
AMG പ്രേമികളെ ഇതിലെ: രണ്ട് പുതിയ AMG GTമോഡലുകൾ കൂടി പുറത്തിറക്കി ബെൻസ്
auto-mobile
• 8 hours ago
കേരളാ യൂണിവേഴ്സിറ്റി റജിസ്ട്രാറുടെ സസ്പെൻഷൻ സിൻഡിക്കേറ്റ് റദ്ദാക്കി, പ്രൊഫ. അനിൽകുമാർ ചുമതലയേറ്റു
Kerala
• 9 hours ago
ചെങ്കടലിൽ യമൻ തീരത്തിന് സമീപം കപ്പലിന് നേരെ വെടിവയ്പ്പും ഗ്രനേഡ് ആക്രമണവും: യുകെ ഏജൻസി റിപ്പോർട്ട്
International
• 9 hours ago
അംബാനിയോട് ഏറ്റുമുട്ടാൻ അദാനി; ഗുജറാത്തിൽ പിവിസി പ്ലാന്റുമായി അദാനി ഗ്രൂപ്പ്
National
• 9 hours ago
ഫലസ്തീനിലെ അഭയാർത്ഥി ക്യാമ്പുകൾ ഇടിച്ചുനിരത്തി, സ്വകാര്യ കമ്പനികളുടെ വികസന പ്രവർത്തനങ്ങൾക്ക് ഇസ്റാഈൽ കൂട്ടുനിൽക്കുന്നതായി റിപ്പോർട്ട്
International
• 9 hours ago
വീണാ ജോർജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; സിപിഎം നേതാക്കൾക്കെതിരെ നടപടിക്ക് നിർദ്ദേശം
Kerala
• 8 hours ago
F1 : വണ്ടി പ്രന്തന്മാർ എന്തൊക്കെ അറിയിണം
National
• 8 hours ago
ഓപ്പറേഷന് ഡി ഹണ്ട്: 113 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു
Kerala
• 9 hours ago