HOME
DETAILS

ഇന്ത്യന്‍ തീര്‍ഥാടകസംഘം സഊദിയില്‍ ചെലവിടുക 26.25 കോടി റിയാല്‍

  
backup
February 21 2020 | 04:02 AM

%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%af%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b8%e0%b4%82%e0%b4%98%e0%b4%82

 


കൊണ്ടോട്ടി: വിവിധ സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ വഴി ഇന്ത്യയില്‍ നിന്ന് സഊദിയിലെത്തുന്ന ഹജ്ജ് തീര്‍ഥാടകര്‍ക്ക് ഹജ്ജ് വേളയില്‍ ചെലവഴിക്കുന്നതിന് നല്‍കുന്നത് 26.25 കോടി സഊദി റിയാല്‍. ഇന്ത്യയില്‍ നിന്ന് ഈവര്‍ഷം തീര്‍ഥാടനത്തിന് പോകുന്നതിന് 1,25,025 പേര്‍ക്കാണ് ഇതുവരെ അവസരം ലഭിച്ചിരിക്കുന്നത്. ഇവരില്‍ ഒരോരുത്തര്‍ക്കും ചെലവഴിക്കാന്‍ 2,100 സഊദി റിയാലാണ് നല്‍കുന്നത്. ഈ പണത്തിന് തുല്യമായ ഇന്ത്യന്‍ തുക നാഷണലൈസ്ഡ് ബാങ്കുകള്‍ക്ക് നല്‍കി പകരം സഊദി റിയാല്‍ തീര്‍ഥാടകര്‍ക്ക് കൈമാറും. കറന്‍സി കൈമാറ്റത്തിന് തയാറുള്ള നാഷണലൈസ്ഡ് ബാങ്കുകളില്‍ നിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അപേക്ഷയും ക്ഷണിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിന്നുള്ള തീര്‍ഥാടകരുടെ യാത്ര ജൂണ്‍ 24 മുതല്‍ ജൂലൈ 26 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. രാജ്യത്ത് ആകെ 22 ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകളാണുള്ളത്. ഇവിടങ്ങളില്‍ വിമാനം പുറപ്പെടുന്നതിന്റെ 72 മണിക്കൂര്‍ മുന്‍പ് ബാങ്കുകള്‍ പണമെത്തിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. വിമാനം പുറപ്പെടുന്ന സമയത്ത് സഊദി റിയാലിന് ഇന്ത്യന്‍ രൂപയുമായുള്ള മൂല്യം നോക്കിയാണ് ബാങ്കുകള്‍ പണം കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് നല്‍കുക.
കേന്ദ്ര വിവേചനാധികാര ക്വാട്ട 500 സീറ്റുകള്‍
കൊണ്ടോട്ടി: ഹജ്ജ് പോളിസിയുടെ ഭാഗമായി ഇത്തവണ കേന്ദ്രത്തിന്റെ വിവേചനാധികാര ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു. 500 സീറ്റുകളാണ് ഇതിലുള്ളത്. ഇതില്‍ 200 സീറ്റുകള്‍ കേന്ദ്രഹജ്ജ് കമ്മിറ്റിക്ക് നല്‍കി. നൂറ് സീറ്റുകള്‍ രാഷ്ട്രപതിയുടെ ക്വാട്ടയായും നല്‍കും. പ്രധാന മന്ത്രി, വൈസ് പ്രസിഡന്റ് എന്നിവരുടെ ക്വാട്ടയില്‍ 75 സീറ്റുകള്‍ വീതമാണുള്ളത്.50 സീറ്റുകള്‍ ന്യൂനപക്ഷ ക്ഷേമ കാര്യ മന്ത്രാലയത്തിനുമാണ് നല്‍കിയിരിക്കുന്നത്.
ഈ വര്‍ഷം സംസ്ഥാനങ്ങളില്‍ ഹജ്ജ് കമ്മിറ്റികള്‍ക്ക് കീഴില്‍ അപേക്ഷിച്ച് നറുക്കെടുപ്പില്‍ പങ്കെടുത്തവരാണ് ഈസീറ്റുകള്‍ക്ക് അര്‍ഹരാവുക. കള്‍ക്ക് അര്‍ഹരാവുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അര്‍ജ്ജുനെ ഗംഗാവലിക്ക് വിട്ടു കൊടുക്കില്ലെന്ന് ശാഠ്യം പിടിച്ച മനാഫ്, ഏതോ ഒരാള്‍ക്കായി രാവുകളെ പകലാക്കിയ സ്ഥലം എം.എല്‍.എ' എന്തോരം മനുഷ്യരാണ് ഈ ഭൂമിയില്‍

Kerala
  •  3 months ago
No Image

പ്രവാസികളുടെ പ്രതിഷേധം ഫലം കണ്ടു; വിവാദ നടപടി പിൻവലിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

uae
  •  3 months ago
No Image

പൂരം കലക്കല്‍: എ.ഡി.ജി.പിയുടെ റിപ്പോര്‍ട്ട് തള്ളി; വീണ്ടും അന്വേഷണത്തിന് ആഭ്യന്തര സെക്രട്ടറിയുടെ ശുപാര്‍ശ

Kerala
  •  3 months ago
No Image

വൻ ഓഫറുമായി ജസീറ എയർവേയ്സ്

Kuwait
  •  3 months ago
No Image

യു.എ.ഇ; നാലു സൈനികർ അപകടത്തിൽ മരിച്ചു: ഒമ്പത് പേർക്ക് പരുക്ക്

uae
  •  3 months ago
No Image

'നീതിയില്ലെങ്കില്‍ നീ തീയാവുക'എന്നാണല്ലോ; ഇന്ന് മാധ്യമങ്ങളെ കാണുമെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'അമ്മ'യും ഡബ്ല്യു.സി.സിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇര; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സിദ്ദിഖ്

Kerala
  •  3 months ago
No Image

ലോകോത്തര വാച്ച്, ആഭരണ പ്രദർശനത്തിന് ഷാർജയിൽ തുടക്കം

uae
  •  3 months ago
No Image

വീണ്ടും കാട്ടാന ആക്രമണം; ശബ്ദം കേട്ട് വീടിന് പുറത്തിറങ്ങിയ ഗൃഹനാഥനെ കൊലപ്പെടുത്തി, പ്രതിഷേധം

Kerala
  •  3 months ago
No Image

സുപ്രിം കോടതി സ്‌റ്റേ ഓര്‍ഡറിന് പുല്ലുവില; ഹോട്ടലുടമകളുടെ പേര്പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കാന്‍ വീണ്ടും യോഗി സര്‍ക്കാര്‍

National
  •  3 months ago