HOME
DETAILS

കാട് വരണ്ടുണങ്ങി; ആദിവാസി സമൂഹം രൂക്ഷമായ ജലക്ഷാമത്തിന്റെ പിടിയില്‍ ദീപു ശാന്താറാം

  
backup
March 04 2017 | 00:03 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%b0%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf-%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8


കോതമംഗലം: നാട്ടിന്‍ പുറങ്ങള്‍ക്കൊപ്പം ജില്ലയുടെ കിഴക്കന്‍ മേഖലയിലെ ജലസമൃദ്ധമായിരുന്ന ആദിവാസി കുടികളും  കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലായിരിക്കുകയാണ്.കുട്ടമ്പുഴ പഞ്ചായത്തിലെ പതിനാല് ആദിവാസി കോളനികളില്‍ ഭൂരിപക്ഷവും കടുത്ത ജലക്ഷാമത്തിന്റെ പിടിയിലാണ്. ഒന്നര പതിറ്റാണ്ട് മുമ്പ് അരക്കോടിയിലധികം തുക ചെലവിട്ട് കുഞ്ചിപ്പാറ ആദിവാസി കോളനിയിലും തലവച്ചുപാറ ആദിവാസി കോളനിയിലും നിര്‍മ്മിച്ച കുടിവെള്ള പദ്ധതികള്‍ ഉദ്ഘാടന ദിനം തന്നെ അന്ത്യവും കുറിച്ചു. പിന്നെ ആരും ഇതിലേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല. ജലക്ഷാമം ഏറെയുള്ള ഈ രണ്ട് കോളനികളിലെയും 160 ഓളം കുടുംബങ്ങള്‍ കുടിവെള്ളത്തിനായുള്ള നെട്ടോട്ടത്തിലാണ്.
കിലോമീറ്ററുകള്‍ ദൂരെ വനാന്തരത്തിലുള്ള നീരുറവകളെയാണ് ഇവര്‍  ജലത്തിനായി ആശ്രയികുന്നത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് നീരുറവകളില്‍ നിന്നുള്ള ഉറവ ജലത്തിന്റെ വരവ് ഗണ്യമായ തോതില്‍ കുറഞ്ഞിരിക്കുന്നത് കാട് വറ്റി വരളുന്നതിന്റെ സൂചനയാണ്. ഈ കാന ചാലുകളും താമസിയാതെ അപ്രത്യക്ഷമാകും. കാട്ടാനകളേയും വിഷജീവികളേയും, വന്യമൃഗശല്യത്തെയും അവഗണിച്ചാണ് ഭയപ്പാടോടെ സ്ത്രീകള്‍ കുടിവെള്ളം തേടി വനാന്തരത്തിലൂടെ സഞ്ചരിക്കുന്നത്.ഇവിടത്തെ ആദിവാസികള്‍ വനവിഭവങ്ങള്‍ ശേഖരിച്ചാണ്  ഉപജീവനം നടത്തുന്നത്. എന്നാല്‍ വരള്‍ച്ച രൂക്ഷമായതോടെ വനവിഭവങ്ങള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയാണ്.
ആദിവാസി കുടികളിലെ കുടിവെള്ള ക്ഷാമത്തെ കുറിച്ച് ലീഗല്‍ സര്‍വ്വീസ് സൊസൈറ്റിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കോതമംഗലം മജിസ്‌ട്രേറ്റ് സുബിത ചിറക്കലിന്റെ നേതൃത്വത്തിലുള്ള സംഘം ഇവിടം സന്ദര്‍ശിച്ച് രൂക്ഷമായ  ജലക്ഷാമത്തിന്റെ പിടിയിലാണന്ന് ബോധ്യപ്പെട്ടിരുന്നു. വനവിഭവങ്ങളുടെ ലഭ്യത കുറവും  ജല ദൗര്‍ലഭ്യവും മൂലം കൃഷി ചെയ്യാനുമാകാതെ ജീവിക്കാന്‍ യാതൊരുനിവൃത്തിയില്ലാതെ കടുത്ത പ്രതിസന്ധിയിലുമായിരിക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. കാടിന്റെ മക്കളുടെ ജലക്ഷാമത്തിന് അറുതി വരുത്താന്‍ അധികാരികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നാണ് ആദിവാസി സമൂഹം ഒന്നടങ്കം ആവശ്യപ്പെടുന്നത്.
കുടിവെള്ള പദ്ധതികള്‍  വെറും നോക്കുകുത്തി
കുട്ടമ്പുഴയില്‍ ആദിവാസികള്‍ക്കായി ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച കുടിവെള്ള പദ്ധതികള്‍  വെറുംനോക്കുകുത്തി. 2004ല്‍ 40ലക്ഷത്തിലേറെ രൂപ ചെലവിട്ട് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച കുടിവെള്ള പദ്ധതിക്കാണ് ഒരു ദിവസം പോലും ആയുസ്സില്ലാതെ നശിച്ച് പോയത്.കുടിവെള്ള സംഭരണികള്‍ കാട് മൂടിയും മോട്ടോര്‍ പമ്പുകള്‍ തുരുമ്പ് പിടിച്ചും നാശത്തിന്റെ വക്കിലാണ് തലവച്ച് പാറ കോളനിയില്‍ നിര്‍മ്മിച്ച 100 കണക്കിന് കിണറുകളും ഉപയോഗശൂന്യമായി കിടക്കുകയാണ്.നിലവാരം കൃറഞ്ഞ പൈപ്പുകളും ഉപകരണങ്ങളുമാണ് കുടിവെള്ള പദ്ധതിക്കായി ഉപയോഗിച്ചതെന്ന പരാതി ഉയര്‍ന്നിട്ടും ക്രമക്കേടുകള്‍ക്കെതിരെ അധികൃധര്‍ നാളിതു വരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദിവാസികളുടെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ കുടിവെള്ള പദ്ധതി മാറിയിരിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
വനാന്തര്‍ഭാഗത്ത് നിന്നും ഉറവ് വറ്റാത്ത നീര്‍ച്ചാലുകളില്‍ നിന്നുള്ള ജലം ശേഖരിച്ച് ഓരോ കുടികളിലും സ്ഥാപിച്ചിട്ടുള്ള ജലസംഭരണികളിലും ടാങ്കുകളിലുംസൂക്ഷിക്കുകയും ഇത് പൈപ്പുകള്‍ മുഖേന ഓരോ ആദിവാസി കുടി കളിലുമെത്തിക്കുന്ന കര്‍മ്മപദ്ധതിക്കാണ് തുടക്കം കുറിച്ചത്. അധികാരികളുടെ അനാസ്ഥ മൂലം ഉപേക്ഷിക്കപ്പെട്ട പദ്ധതി അറ്റകുറ്റപണികള്‍ തീര്‍ത്ത് ഗുണനിലവാരമുള്ള പൈപ്പുകള്‍ ഇട്ട്, പുനരുജ്ജീവിപ്പിച്ച് എടുക്കുക തന്നെയാണ് ഏക പോംവഴി.
എവിടെയും പൊട്ടിയ പൈപ്പുകള്‍
നാടെങ്ങും കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കേ വാട്ടര്‍ അതോറിറ്റി അധികൃതരുടെ അനാസ്ഥ മൂലം താലൂക്കിലെമ്പാടും വന്‍തോതില്‍ ശുദ്ധജലം പാഴാകുന്നു. താലൂക്കിലെ പ്രധാന പാതയോരങ്ങളിലെ ജലവിതരണ പൈപ്പുകള്‍ പലയിടത്തും തുരുമ്പെടുത്ത് നശിച്ച അവസ്ഥയിലാണ്. മണ്ണിന് പുറത്തുള്ള പൈപ്പ് ലൈനുകള്‍ വാഹനങ്ങള്‍ തട്ടിയും കേടുപാടുകള്‍ സംഭവിക്കുന്നുണ്ട്. കോതമംഗലം ബിഷപ്പ്  ഹൗസിന് സമീപവും നഗരത്തിലെ വിവിധ പ്രദേശങ്ങളിലും കേടായ പൈപ്പുകള്‍ വഴി വന്‍തോതില്‍ ശുദ്ധജലം പാഴാകുന്നുണ്ട്. സമീപ പഞ്ചായത്തുകളിലെ സ്ഥിതിയും ഇത് തന്നെ.
അടുത്തിടെ നിര്‍മ്മാണം പൂര്‍ത്തിയായ വാളാച്ചിറ മേഖലയിലെ ജലവിതരണ ശ്യംഖലകള്‍ ആകെ തകര്‍ന്ന മട്ടാണ്.മീറ്ററുകളുടെ വ്യത്യാസത്തിലാണ് ഇവിടെ പൈപ്പുകള്‍ പൊട്ടി ജലം പാഴാകുന്നത്.  നെല്ലിമറ്റം വാളാച്ചിറയില്‍ മുപ്പതോളം കുടുംബങ്ങള്‍ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ചാണ് കഴിയുന്നത്. വേനല്‍ കടുത്തതോടെ ഇവിടേക്കുള്ള ജലവിതരണം വാട്ടര്‍ അതോറിറ്റി ഒന്നിടവിട്ട ദിവസങ്ങളിലാക്കി.ഇത്തരത്തില്‍ പമ്പിങ്  നാമമാത്രമായി ചുരുക്കിയ സാഹചര്യത്തിലും പൈപ്പുകളിലെ കേടുപാടുകള്‍ മൂലമുണ്ടാകുന്ന ജല ശോഷണം പരിഹരിക്കന്നതിന് അധികൃതരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയുമുണ്ടായിട്ടില്ല. വാളാച്ചിറയില്‍ വിവിധ ഇടങ്ങളില്‍ പൈപ്പുകള്‍ പൊട്ടി ജലം പുറത്തേക്ക് പ്രവഹിക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതരെ അറിയിച്ചെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-09-11-2024

PSC/UPSC
  •  a month ago
No Image

യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് കത്തിച്ച്, യുവാവ് സ്വയം തീകൊളുത്തി മരിച്ചു; യുവതി ഗുരുതരാവസ്ഥയിൽ

Kerala
  •  a month ago
No Image

മലപ്പുറത്ത് ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്, നിര്‍ത്തിയിട്ട അഞ്ച് വാഹനങ്ങളില്‍ ഇടിച്ചു; അപകടത്തില്‍ രണ്ട് മരണം

Kerala
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ ശാസ്ത്രോത്സവം ആലപ്പുഴയില്‍; നവംബര്‍ 15 മുതല്‍ 18 വരെ

Kerala
  •  a month ago
No Image

പ്രവാസ മണ്ണിൽ ഗൾഫ് സുപ്രഭാതം ഡിജിറ്റൽ മീഡിയക്ക് സമാരംഭമായി

uae
  •  a month ago
No Image

'സ്വന്തം വീടിൻ്റെ ഐശ്വര്യം മോദി' എന്ന അവസ്ഥയിലാണ് പിണറായി വിജയൻ; എം കെ മുനീർ

Kerala
  •  a month ago
No Image

സംസ്ഥാനത്തെ 6 ജില്ലകളിൽ കനത്ത മഴക്ക് സാധ്യത

Kerala
  •  a month ago
No Image

കണ്ണൂരിൽ സിനിമാ തിയേറ്ററിലെ വാട്ടര്‍ ടാങ്ക് തകർന്ന് അപകടം; 2 പേർക്ക് പരിക്ക്

Kerala
  •  a month ago
No Image

'ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ല'; ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി

Kerala
  •  a month ago
No Image

നാട്ടാനകളിലെ കാരണവര്‍ വടക്കുംനാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു

Kerala
  •  a month ago