എഫ് സോണ്‍: മുട്ടില്‍ ഡബ്ല്യു.എം.ഒ കോളജ് ജേതാക്കള്‍
പുല്‍പ്പള്ളി: കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ എഫ്‌സോണ്‍ കലോത്സവം സമാപിച്ചു. നാലു ദിവസങ്ങളിലായി പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജില്‍ വെച്ച് നടന്ന കലോത്സവത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഓ കോളജ് ജേതാക്കളായി. സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് രണ്ടും പുല്‍പ്പള്ളി പഴശ്ശിരാജാ കോളജ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ വിദ്യാര്‍ഥി വിഭാഗം മേധാവി ഡോ.പി. വത്സരാജന്‍ ഉദ്ഘാടനം ചെയ്തു. യൂനിവേഴ്‌സിറ്റി യൂനിയന്‍ ജോയിന്റ് സെക്രട്ടറി അക്ഷയ് റോയ് അധ്യക്ഷനായി. യൂനിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി അമല്‍ജിത്ത് എം.ടി.കെ. പ്രിന്‍സിപ്പല്‍ സി. വിനോദ്കുമാര്‍, ജോബിസണ്‍ ജെയിംസ്, മുഹമ്മദ് ഷാഫി, മുഹമ്മദ് അഷ്‌ക്കര്‍ സംസാരിച്ചു.
നാടക മത്സരത്തില്‍ അരങ്ങുവാണ് പൂമല ബി.എഡ് സെന്റര്‍
പുല്‍പ്പള്ളി: എസ്.എന്‍ കോളജില്‍ നടന്ന കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എഫ് സോണ്‍ കലോത്സവത്തില്‍ പൂമല ബി.എഡ് സെന്ററിലെ പെണ്‍കുട്ടികള്‍ അവതരിപ്പിച്ച 'പെണ്ണമ്മ' എന്ന നാടകം ഒന്നാംസ്ഥാനം സ്വന്തമാക്കിയപ്പോള്‍ കേന്ദ്രകഥാപാത്രമായ അമ്മയുടെ വാക്കുകള്‍ പലപ്പോഴും കാഴ്ചക്കാരുടെ മിഴികളെ ഈറനാക്കി.
ഇത്തവണ അരങ്ങിലെത്തിയത് എം.ആര്‍ സൗമ്യ, എ.ആര്‍ അതുല്യ, മെറിന്‍ ഷാജി, ഐ.വി വിത്സന്‍, പി.സി ശ്വേത, അഖില രാജ്, സി.എസ് ശ്യാമ, എം.എസ് നീതു എന്നിവരാണ്. പെണ്ണമ്മയായി വേദിയിലെത്തിയ സൗമ്യ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."