ജോസഫ് വിഭാഗം യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കുന്നു: ജോസ് കെ. മാണി
ആലപ്പുഴ: ജോസഫ് വിഭാഗത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജോസ് കെ. മാണി. ജോസഫ് വിഭാഗം യു.ഡി.എഫില്‍ ഭിന്നിപ്പുണ്ടാക്കുകയാണെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി എം.പി പറഞ്ഞു. കെ.എം മാണി സ്മൃതി സംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപംനല്‍കാന്‍ ചേര്‍ന്ന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുന്നണിയില്‍ അഭ്യന്തര കലഹവും വിഭാഗീയതയും സൃഷ്ടിക്കുന്നതാണ് ജോസഫ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍. പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം കാട്ടിയത് രാഷ്ട്രീയ വഞ്ചനയായിരുന്നു. എവിടെയെങ്കിലും അഭയം തേടാനുള്ള ഭാഗ്യപരീക്ഷണങ്ങള്‍ക്കായി യു.ഡി.എഫില്‍ വിഭാഗീയത സൃഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. കുട്ടനാട് ഉപതെരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥി തന്നെ യു.ഡി.എഫിനായി മത്സരിക്കും. ഉടന്‍ തന്നെ സ്ഥാനാര്‍ഥിയെ നിര്‍ണയിക്കുമെന്നും ജോസ് കെ. മാണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."