വരള്‍ച്ച: ഇത്ര ത്രീവ്രത എന്ത്‌കൊണ്ട് ?
കേരളത്തില്‍ വരള്‍ച്ച തീവ്രമാകുന്നതിനു കാലാവസ്ഥാ വ്യതിയാനത്തിനു നേരെ മാത്രം വിരല്‍ ചൂണ്ടുന്നതില്‍ അര്‍ഥമില്ല. കാലാവര്‍ഷത്തിനിടയില്‍ മഴ ഇല്ലാത്ത ദിവസങ്ങള്‍ വര്‍ധിക്കുക്കുകയും മഴ ആരംഭിക്കാന്‍ വൈകുകയും ചെയ്യുന്നത് കാരണം മഴയുടെ അളവുകള്‍ കുറയുന്നുണ്ട്. ഇതൊക്കെ ശാസ്ത്രീയമായി അംഗീകരിച്ചിട്ടുമുണ്ട്. പക്ഷെ മഴകൂടുതല്‍ ലഭിക്കുന്ന വര്‍ഷങ്ങളിലും, പ്രദേശങ്ങളിലും പലപ്പോഴും ശുദ്ധജല ക്ഷാമം അനുഭവപ്പെടുന്നു. പ്രകൃതിയിലെ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് ജീവിക്കാന്‍ മലയാളികള്‍ തയാറാകുന്നില്ല എന്നതാണിതിന് കാരണം. നമ്മുടെ ഭൂവിനിയോഗ രീതികള്‍ വരള്‍ച്ച സാധ്യത വര്‍ധിപ്പിക്കുന്ന രീതിയിലാണ്.
പഴയ സംവിധാനങ്ങളെ പോലെ വെള്ളം ഭൂമിയിലേക്കിറങ്ങാന്‍ അനുവദിക്കാതെ കോണ്‍ഗ്രീറ്റ് കൊണ്ട് നിറച്ചിരിക്കുകയാണ് നമ്മുടെ പരിസരം. മുന്‍പ് ഭൂമിയില്‍ ആഴ്ന്നിറങ്ങിയിരുന്ന ജലം ഇന്ന് നിരത്തുകളിലും നദികളിലും അതിവേഗം എത്തുകയും ഭൂജലത്തിലേക്ക് ചെന്നെത്താതെ പാഴായി പോകുകയുമാണ്. ഇങ്ങനെ ഒഴുകിപ്പോകുന്ന ജലത്തിന്റെ 30 ശതമാനം എങ്കിലും മണ്ണില്‍ ആഴ്ന്നിറങ്ങിയിരുന്നതാണെന്ന് ഓര്‍ത്താല്‍ കേരളത്തിലെ വരള്‍ച്ചയുടെയും കുടിവെള്ള ക്ഷാമത്തിന്റെയും തീവ്രത വര്‍ധിപ്പിക്കുന്നതില്‍ നമ്മുടെ പങ്ക് വ്യക്തമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."