HOME
DETAILS

പൊതുനിരത്തിലെ പുകവലിക്കാരും  വില്‍പനക്കാരും കുറയുന്നു

  
backup
February 22 2020 | 00:02 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%aa%e0%b5%81%e0%b4%95%e0%b4%b5%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95
 
 
 
 
 
 
 
കൊണ്ടോട്ടി: പുകവലിക്കാരേയും സ്‌കൂള്‍വളപ്പിലെ പുകയില വില്‍പ്പനക്കാരേയും പിഴചുമത്തി അധികൃതര്‍ ' പുകച്ചു പുറത്തുചാടിച്ചതതോടെ' സംസ്ഥാനത്ത് പൊതുനിരത്തിലെ പുകവലിക്കാരുടെയും വില്‍പ്പനക്കാരുടെയും എണ്ണം ഗണ്യമായി കുറയുന്നു.
സിഗരറ്റ് ആന്‍ഡ് അതര്‍ ടുബാക്കോ ആക്ട് 2003(സി.ഒ.ടി.പി.എ) പ്രകാരമുള്ള കേസുകളിലാണ് നാലുവര്‍ഷത്തിനിടെ കുറവു വന്നത്. പുകവലിക്കെതിരെയുളള ബോധവത്കരണവും കുറ്റക്കാര്‍ക്കെതിരെയുള്ള കനത്ത പിഴയുമാണ് നാലുവര്‍ഷത്തിനിടെ സംസ്ഥാനത്ത് പുകവലിക്കാരില്‍ കുറവു വരാന്‍ കാരണമായത്.
കഴിഞ്ഞ വര്‍ഷം 90972 പേരാണ് കേസില്‍ കുടുങ്ങിയത്. 2018ല്‍ 114357 പേരും 2017ല്‍ 167489 പേരും 2016ല്‍ 205157 പേരുമാണ് പിടിയിലായത്. 
    പൊതുനിരത്തില്‍ പുകവലിച്ചതിന് 2019ല്‍ 87646 പേരില്‍നിന്നായി 1.73 ലക്ഷം രൂപ ഈടാക്കി. 2018ല്‍ 2.12 ലക്ഷം രൂപ 11,0028 പേരില്‍നിന്ന് പിഴചുമത്തി. 2017ല്‍ 162606 പേരില്‍നിന്ന് 3.38 കോടിയും 2016ല്‍ 201085 പേരില്‍നിന്ന് 4.17 കോടിയും പിഴ ഈടാക്കി.
   സ്‌കൂള്‍ പരിസങ്ങളിലെ നൂറു മീറ്റര്‍ ചുറ്റളവില്‍ പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 2782 പേരില്‍നിന്ന് 3,47,250 രൂപയാണ് പിഴ ഈടാക്കിയത്. എന്നാല്‍ തൊട്ടുമുന്‍പുള്ള വര്‍ഷം 3513 പേരെയാണ് പുകയില വിറ്റതിന്റെ പേരില്‍ പിടികൂടിയത്. ഇവരില്‍നിന്ന് 5,14,050 രൂപയാണ് പിഴ ഈടാക്കിയത്. 2017ല്‍ 11,37,800 രൂപ പിഴയാണ് 3786 പേരില്‍നിന്നു മാത്രം ഈടാക്കിയത്. 2016ല്‍ 16,20,316 ലക്ഷം പിഴ ചുമത്തിയത് 3065 പേരില്‍ നിന്നാണ്.
18 വയസിനു താഴെ പ്രായമുളള കുട്ടികള്‍ക്ക് പുകയില നല്‍കിയതിന് കഴിഞ്ഞ വര്‍ഷം 491 പേരെയാണ് പിടികൂടിയത്. 
ഇവരില്‍നിന്നു മാത്രം 7,26,000 രൂപയാണ് പിഴ ഈടാക്കിയത്. 
തൊട്ടുമുമ്പുള്ള വര്‍ഷം 657 പേരില്‍നിന്ന് 3,73,750 രൂപയും 2017ല്‍ 714 പേരില്‍നിന്ന് 4,45,850 രൂപയും ഈടാക്കിയിട്ടുണ്ട്. 2016ല്‍ 642 പേരില്‍നിന്ന് 4,54,650 രൂപയും പിഴ ഈടാക്കി.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  12 minutes ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  30 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  33 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  43 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  an hour ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  2 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  2 hours ago