HOME
DETAILS
MAL
പൊലിസ് സ്റ്റേഷന് ബോംബെറിഞ്ഞ കേസ്; ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍
backup
January 23 2019 | 05:01 AM
നെടുമങ്ങാട്: ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലിസ് സ്റ്റേഷന് നേരെ ബോംബെറിഞ്ഞ കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് അറസ്റ്റില്‍. ആനാട് വേട്ടമ്പള്ളി വേങ്കവിള പശു വിള കൊണം പറയില്‍ വീട്ടില്‍ രാജേഷ് (41) ആണ് നെടുമങ്ങാട് പൊലിസ് അറസ്റ്റ് ചെയ്തത്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപെട്ടു കര്‍മ്മസമിതി ആഹ്വനം ചെയ്ത ഹര്‍ത്താല്‍ ദിനത്തില്‍ നെടുമങ്ങാട് പൊലിസ് സ്റ്റേഷനിലേക്ക് ബോംബ് എറിയുകയും സി.പി.എം പ്രവര്‍ത്തകരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഇയാളെന്ന് പൊലിസ് പറഞ്ഞു. ഈ കേസിലെ ഒന്നാം പ്രതിയായ ആര്.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെ ബോംബ് എറിയുന്നതിനുള്ളസഹായവും രാജേഷ് ചെയ്തുവെന്നും അന്വേഷണ സംഘം പറഞ്ഞു. ഡിവൈ.എസ്.പി അശോകന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."