എറിഞ്ഞൊതുക്കി
സിഡ്‌നി: ചാംപ്യന്മാരെ കറക്കി വീഴ്ത്തി ടി20 വനിതാ ലോകക്കപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം. അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ 17 റണ്‍സിനാണ് ഇന്ത്യന്‍ പെണ്‍പട കങ്കാരുക്കളെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സാണ് നേടിയത്.
133 റണ്‍സെന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിനെ പൂനം യാദവിന്റെയും ശിഖ പാണ്ഡെയുടെയും കൃത്യതയാര്‍ന്ന ബൗളിങ് മികവില്‍ 19.5 ഓവറില്‍ 115 റണ്‍സിന് എല്ലാവരേയും പുറത്താക്കിയാണ് ഇന്ത്യ ആദ്യ മത്സരത്തില്‍ വിജയക്കൊടി നാട്ടിയത്. നാല് ഓവറില്‍ 19 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത പൂനം യാദവാണ് കളിയിലെ താരം. ശിഖ പാണ്ഡെ 3.5 ഓവറില്‍ 14 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി.
ഇന്ത്യയെ ചെറിയ സ്‌കോറിലൊതുക്കി ബാറ്റിങിനിറങ്ങിയ ഓസീസ് മികച്ച തുടക്കം ലഭിച്ചതിന് ശേഷം തകര്‍ന്നിടിയുകയായിരുന്നു. അലീസ ഹീലിയും ബെത് മൂണും 32 റണ്‍സാണ് ഓപണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്. ര@ണ്ടാം വിക്കറ്റില്‍ ഹീലി ക്യാപ്റ്റന്‍ മെഗ് ലാനിങിനൊപ്പം 23 റണ്‍സ് കൂടി ചേര്‍ത്തു.
തുടര്‍ന്ന് ലാനിങ് പുറത്തായതോടെയാണ് ഓസീസിന്റെ കൂട്ടത്തകര്‍ച്ച തുടങ്ങിയത്. ഓസീസ് സ്‌കോര്‍ 57ല്‍ നില്‍ക്കെ അര്‍ധ സെഞ്ചുറി തികച്ച ഹീലിയെ പുറത്താക്കി പൂനം യാദവ് തന്റെ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചു. തന്റെ പന്തില്‍ സിക്‌സറടിച്ച് അര്‍ധ സെഞ്ചുറി തികച്ച ഹീലിയെ തൊട്ടടുത്ത പന്തില്‍ തന്നെ പൂനം പവലിയനിലേക്ക് മടക്കുകയായിരുന്നു.
35 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സാണ് താരം നേടിയത്. ഹീലി പുറത്തായതില്‍ പിന്നെ ഓസീസ് ബാറ്റിങ് നിരക്ക് പിടിച്ച് നില്‍ക്കാനായില്ല. 36 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത ആഷ് ഗാര്‍ഡ്‌നര്‍ മാത്രമാണ് പിന്നീട് കങ്കാരു ബാറ്റിങ് നിരയില്‍ പിടിച്ചു നിന്നത്. ഹീലിയും ഗാര്‍ഡ്‌നറും മാത്രമാണ് ഒസീസ് നിരയില്‍ രണ്ട@ക്കം കടന്നത്. ഇന്ത്യക്ക് വേ@ണ്ടി രാജ്വേശ്വരി ഗെയ്ഗ്വാദ് ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ര@ണ്ട് വിക്കറ്റുകള്‍ ഫീല്‍ഡിങ് മികവില്‍ റണ്‍ഔട്ട് രൂപത്തിലാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് സ്മൃഥി മന്ഥാനയും ഷഫാലി വര്‍മയും നല്‍കിയത്. നാല് ഓവറില്‍ 40 റണ്‍സ് കടന്ന ഇന്ത്യ ഓപ്പണര്‍മാര്‍ പുറത്തായതോടെ പ്രതിരോധത്തിലാവുകയായിരുന്നു. ഷഫാലി 15 പന്തില്‍ ഒരു ഫോറും അഞ്ച് സിക്‌സും സഹിതം 29 റണ്‍സും മന്ഥാന 11 പന്തില്‍ പത്ത് റണ്‍സുമെടുത്താണ് പുറത്തായത്. മൂന്നാമതെത്തിയ ജിമ്മി റോഡ്രിഗസ് പിടിച്ച് നിന്നെങ്കിലും റണ്‍റേറ്റ് ഉയര്‍ത്താനായില്ല. നാലാം നമ്പറിലിറങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ വന്നതും പോയതും പെട്ടന്നായിരുന്നു.
അഞ്ച് പന്തില്‍ ര@ണ്ട് റണ്‍സായിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. നാല് ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 40 എന്ന നിലയില്‍ നിന്ന് പിന്നീട് മൂന്ന് ഓവറില്‍ ഏഴ് റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുകയായിരുന്നു. നാലാം വിക്കറ്റില്‍ ദീപ്തി ശര്‍മയും റോഡ്രിഗസും ചേര്‍ന്ന് ചെറുത്ത് നിന്നാണ് ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.
ദീപ്തി 46 പന്തില്‍ മൂന്ന് ബൗ@ണ്ടറികളോടെ 49 റണ്‍സ് നേടി പുറത്താവാതെ നില്‍ക്കുകയായിരുന്നു. റോഡ്രിഗസ് 33 പന്തില്‍ നിന്ന് 26 റണ്‍സ് നേടിയത്. ആറു വിക്കറ്റുകള്‍ കയ്യിലിരിക്കെ അവസാന ഓവറുകളില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യന്‍ സ്‌കോര്‍ 132ല്‍ ഒതുങ്ങിയത്. തിങ്കളാഴ്ച വൈകീട്ട് നാലിന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.
ടൂര്‍ണമെന്റില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. ഉച്ചക്ക് 12.30ന് നടക്കുന്ന മത്സരത്തില്‍ തായ്‌ലന്റ് വെസ്റ്റ് ഇന്‍ഡീസിനെ നേരിടും. വൈകീട്ട് 4.30ന് നടക്കുന്ന മത്സരത്തില്‍ ന്യൂസിലന്‍ഡും ശ്രീലങ്കയും ഏറ്റുമുട്ടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."