സമസ്ത മദ്‌റസ @ 10000 വിദ്യാഭ്യാസ സെമിനാര്‍: നൈജീരിയ ചീഫ് ഇമാം ഹൂദ് മുഹമ്മദ് യൂസുഫ് വിശിഷ്ടാതിഥി
ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ മദ്‌റസകള്‍ 10000 കവിഞ്ഞതുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായി 2020 ഫെബ്രുവരി 27ന് കോഴിക്കോട് ടാഗോര്‍ സെന്റിനെറി ഹാളില്‍ നടക്കുന്ന വിദ്യാഭ്യാസ സെമിനാറില്‍ നൈജീരിയ മുന്‍ മതകാര്യ വകുപ്പ് മന്ത്രിയും ചീഫ് ഇമാമുമായ ഹൂദ് മുഹമ്മദ് യൂസുഫ് വിശിഷ്ടാതിഥിയായി സംബന്ധിക്കും.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളില്‍ നിന്നും പ്രതിനിധികള്‍ ഉള്‍പ്പെടെ 2500 പേര്‍ സെമിനാറില്‍ പങ്കെടുക്കും. സെമിനാറിനോടനുബന്ധിച്ച് നടക്കുന്ന നാഷണല്‍ ഡെലിഗേറ്റ്‌സ് മീറ്റ് മഹാരാഷ്ട്ര ഖാസി മൗലാനാ മുഹമ്മദ് അലാഉദ്ദീന്‍ ഖാദിരി പൂനൈ, ആസാം എം.എല്‍.എ. ശേര്‍മാന്‍ അലി അഹ്മദ് തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, ചെയര്‍മാന്‍, സമസ്തയുടെയും പോഷക സംഘടകളുടെയും സംസ്ഥാന ജില്ലാ നേതാക്കളാണ് സെമിനാറില്‍ പങ്കെടുക്കുക. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 2 വരെ കോഴിക്കോട് ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ 'ദ ഹെരിറ്റേജ്' എക്‌സ്‌പോയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രവേശനം https://samastha.info/seminar/ , http://www.heritage.samastha.info/ എന്നീ ഓണ്‍ലൈന്‍ റജിസ്റ്റര്‍ മുഖേന ക്രമീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."